കസ്റ്റംസ് കമീഷണറെ ആക്രമിക്കാന്‍ ശ്രമം; രണ്ടു പേര് കസ്റ്റഡിയില്‍
കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിനെ വാഹനത്തില്‍ പിന്തുര്‍ന്ന രണ്ടു പേര് കസ്റ്റഡിയില്‍. ഇവര്‍ സഞ്ചരിച്ച കാറും കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം സ്വദേശിയുടെ കാറാണ് പിടികൂടിയത്. കൊടുവള്ളി മുതല്‍ എടവണ്ണപ്പാറ വരെയാണ് സംഘം കമീഷണറെ പിന്തുടര്ന്നത്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. വയനാട് കല്‍പ്പറ്റയില്‍ നിന്ന് കരിപ്പൂരിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്. കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കൊച്ചിയിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവമെന്നും […]

കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിനെ വാഹനത്തില്‍ പിന്തുര്‍ന്ന രണ്ടു പേര് കസ്റ്റഡിയില്‍. ഇവര്‍ സഞ്ചരിച്ച കാറും കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം സ്വദേശിയുടെ കാറാണ് പിടികൂടിയത്. കൊടുവള്ളി മുതല്‍ എടവണ്ണപ്പാറ വരെയാണ് സംഘം കമീഷണറെ പിന്തുടര്ന്നത്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. വയനാട് കല്‍പ്പറ്റയില്‍ നിന്ന് കരിപ്പൂരിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്.
കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കൊച്ചിയിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവമെന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും സംഭവശേഷം സുമിത് കുമാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. അക്രമണത്തിന് പിന്നില്‍ ഗൂഢ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡ്രൈവര്‍ വാഹനം വേഗത്തില്‍ എടുത്ത് സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കസ്റ്റംസിന്റെ വിവിധ യൂണിറ്റുകള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സുമിത് വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന ഭീഷണികളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സുമിത് കുമാര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് കേസുകള്‍ അന്വേഷിക്കുന്ന സംഘത്തലവനാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍.