Top

അച്ഛന്റെ മകന്‍ തന്നെ!!! മുരളീധരന്റെ അതേ ബൗളിങ് ആക്ഷനുമായി മകന്‍ നരേന്‍, വൈറലായി വീഡിയോ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നറാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യാ മുരളീധരന്‍. 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി ചരിത്രം കുറിച്ചതാരം. ഏകദിനത്തില്‍ 534 വിക്കറ്റുകളുടെ സമ്പാദ്യം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും മുരളിയും അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷനും ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബൗളിങ് ആക്ഷനായിരുന്നു മുരളിയുടേത്. ബോള്‍ ചെയ്യുമ്പോള്‍ നിശ്ചയിച്ച പരിധിക്കപ്പുറം കൈമടക്കുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ മുരളി പലകുറി അപമാനിതനായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ അമ്പയര്‍ ഡാരല്‍ […]

16 July 2021 3:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അച്ഛന്റെ മകന്‍ തന്നെ!!! മുരളീധരന്റെ അതേ ബൗളിങ് ആക്ഷനുമായി മകന്‍ നരേന്‍, വൈറലായി വീഡിയോ
X

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നറാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യാ മുരളീധരന്‍. 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി ചരിത്രം കുറിച്ചതാരം. ഏകദിനത്തില്‍ 534 വിക്കറ്റുകളുടെ സമ്പാദ്യം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും മുരളിയും അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷനും ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബൗളിങ് ആക്ഷനായിരുന്നു മുരളിയുടേത്. ബോള്‍ ചെയ്യുമ്പോള്‍ നിശ്ചയിച്ച പരിധിക്കപ്പുറം കൈമടക്കുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ മുരളി പലകുറി അപമാനിതനായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ അമ്പയര്‍ ഡാരല്‍ ഹെയര്‍ മുരളിയെ ഒരു മത്സരത്തില്‍ പലതവണ നോ ബോള്‍ വിളിച്ചത് ഏറെ വിവാദമായിരുന്നു.

മുരളിയുടെ ആക്ഷനില്‍ കുഴപ്പങ്ങളില്ലെന്നും കൈകളുടെ പ്രത്യേകതയാണതെന്നും ഐ.സി.സി. തന്നെ വിധിയെഴുതിയിട്ടും പലപ്പോഴും താരത്തിന് അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ മുരളിയുടെ അതേ ആക്ഷനുമായി മകന്‍ നരേന്‍ വാര്‍ത്തകളില്‍ ഇടംനേടുന്നു.

നെറ്റ്‌സില്‍ പന്തെറിയുന്ന മകന്റെ വീഡിയോ മുരളീധരന്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ട് ആരാധകര്‍ അത്് ഏറ്റെടുത്തുകഴിഞ്ഞു. അച്ഛന്റെ പാതയിലൂടെ തന്നെ മകനും ചരിത്രം തിരുത്തി മുന്നേറാന്‍ കഴിയട്ടെയെന്ന് ആരാധകര്‍ ആശംസിക്കുന്നു.

Next Story

Popular Stories