മുരളി ഗോപി നിര്‍മ്മാണ രംഗത്തേക്ക്; സഹനിര്‍മ്മാതാക്കളായി വിജയ് ബാബുവും, രതീഷ് അമ്പാട്ടും

നിര്‍മ്മാണ മേഖലയിലേക്ക് ചുവട് വെക്കാനൊരുങ്ങി തിരാക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. തന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും മുരളി ഗോപി തന്നെയാണ്. വിജയ് ബാബുവും, രതീഷ് അമ്പാട്ടുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി കൈകോര്‍ത്താണ് ഈ പുതിയ സംരംഭം.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള്‍ തന്റെ ആരാധകരുമായി മുരളി ഗോപി പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ 2021 ജനുവരി 2ന് പുറത്തുവരുമെന്നും ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രതീഷ് അമ്പാട്ട് സംവിധാനം നചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുമെന്ന് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. ലൂസിഫറിന്റെ അടുത്ത ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പറ്റിയോ അണിയറ പ്രവര്‍ത്തകരെ പറ്റിയോ ഉളള വിവരങ്ങള്‍ നിലവില്‍ പുറത്തു വിട്ടിട്ടില്ല.

Joining hands with Vijay Babu’s Friday Film House for my first production venture, with Rathish Ambat as a partner….

Posted by Murali Gopy on Saturday, 21 November 2020
Covid 19 updates

Latest News