‘സമയം എത്തിക്കഴിഞ്ഞു’, ‘എമ്പുരാനിലേക്കുളള ഒരു വര്‍ഷം’; മുരളി ഗോപി

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ. ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റിനും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ വിശേഷങ്ങളുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. എമ്പുരാൻ അടുത്ത വർഷം ആരംഭിക്കുമെന്നാണ് മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

അത്രേയുള്ളു, ‘എൽ’ പുതിയ പതിപ്പിനായി കാത്തിരിക്കുന്നു. സമയം എത്തിക്കഴിഞ്ഞു. ലൂസിഫറിന്റെ രണ്ടു വർഷം, എമ്പുരാനിലേക്കുള്ള ഒരു വർഷം.

മുരളി ഗോപി

ലൂസിഫറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്.

Now, that’s it: Looking forward to the next edition of L. The time starts…. NOW! #2yearsofLUCIFER #1yeartoEMPURAAN

Posted by Murali Gopy on Saturday, March 27, 2021

2019ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകൻ ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നിരവധി പ്രോജക്ടുകളാണ് മുരളി ഗോപിയുടേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അമ്പാട്ട് ചിത്രം തീർപ്പിന്റെ തിരക്കഥ മുരളിയുടേതാണ്. അതിനു ശേഷം മാത്രമേ എമ്പുരാനിലക്ക് കടക്കുകയുള്ളു. മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങി ചിത്രം ഒരുക്കാനുള്ള തയാറെടുപ്പുകളും മുരളി തുടങ്ങി കഴിഞ്ഞു.

Covid 19 updates

Latest News