‘ലാലേട്ടന്‍ ചേട്ടനെ പോലെ, മമ്മൂക്ക പ്രതാപി’; ഇരുവരോടും ബഹുമാനമെന്ന് മുരളി ഗോപി

മോഹൻലാൽ ഒരു സഹോദരനെപോലെ എന്നും എന്നാൽ മമ്മൂട്ടി പ്രതാപിയെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഇരുവരോടും വലിയ ബഹുമാനം ഉണ്ടെന്നും മുരളി ഗോപി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.

ഒരു ചേട്ടനെപോലെയാണ് ലാലേട്ടനെ ഞാൻ കാണുന്നത്. മമ്മൂക്ക ഒരു പ്രതാപിയാണ്. രണ്ടുപേർക്കും രണ്ട് വ്യത്യസ്തമായ ഐഡന്റിറ്റിയാണ്. അഭിനയിക്കുന്ന സമയത്ത് രണ്ടുപേരും കഥാപാത്രങ്ങളാണ്. അല്ലാത്തപ്പോൾ നടന്മാരും.

മുരളി ഗോപി

മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും സിനിമകൾ ചെയ്യാൻ വളരെ ആഗ്രഹമുണ്ടെന്നും ഇരുവരെയും ഇഷ്ടമാണെന്നും മുരളി ഗോപി പറയുന്നു. ഇപ്പോൾ മോഹൻലാലിന് വേണ്ടി ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ചെയ്യുകയാണെന്നും അതിനു ശേഷം മമ്മൂട്ടി ചിത്രം ചെയ്യുമെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.

Latest News