Top

വിവാഹ വാഗ്ദാനം നല്‍കി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ഒളിവില്‍ പോയ ക്ഷേത്ര പൂജാരി പിടിയില്‍

കോട്ടയം: മുണ്ടക്കയത്ത് വിവാഹ വാഗ്ദാനം നല്‍കി 21 കാരിയായ പട്ടികജാതി യുവതിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയില്‍. പത്തനംതിട്ട എരുമേലി സ്വദേശിയായ വിനു മോനാണ് പിടിയിലായത്. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മടുക്ക മഹാവിഷ്ണു ക്ഷേത്രത്തിലെ മുന്‍ പൂജാരിയും നിലവില്‍ പത്തനംതിട്ട ഇലന്തൂര്‍ ദേവി ക്ഷേത്രത്തിലെ പൂജാരിയായ വിനുവിനെതിരെ മുണ്ടക്കയം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞെന്നായിരുന്നു പരാതി. തുടര്‍ന്ന് ഒളിവില്‍ പോയ […]

27 Jun 2021 6:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹ വാഗ്ദാനം നല്‍കി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ഒളിവില്‍ പോയ ക്ഷേത്ര പൂജാരി പിടിയില്‍
X

കോട്ടയം: മുണ്ടക്കയത്ത് വിവാഹ വാഗ്ദാനം നല്‍കി 21 കാരിയായ പട്ടികജാതി യുവതിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയില്‍. പത്തനംതിട്ട എരുമേലി സ്വദേശിയായ വിനു മോനാണ് പിടിയിലായത്. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

മടുക്ക മഹാവിഷ്ണു ക്ഷേത്രത്തിലെ മുന്‍ പൂജാരിയും നിലവില്‍ പത്തനംതിട്ട ഇലന്തൂര്‍ ദേവി ക്ഷേത്രത്തിലെ പൂജാരിയായ വിനുവിനെതിരെ മുണ്ടക്കയം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞെന്നായിരുന്നു പരാതി. തുടര്‍ന്ന് ഒളിവില്‍ പോയ വിനുവിന് വേണ്ടി മുണ്ടക്കയം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.

പെണ്‍കുട്ടിയെ കഴിഞ്ഞ 3 വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നായിരുന്നു ആരോപണം. ക്ഷേത്രത്തിനോട് ചേര്‍ന്ന ശാന്തി മഠത്തില്‍ വച്ചായിരുന്നു പീഡനം. ഇതിനിടെ വിവാഹത്തിന് തയ്യാറാവാതെ വന്നതോടെ പൂജാരിക്കെതിരെ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം വിവാഹം നടത്താമെന്ന് ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പൊലീസില്‍ രേഖാമൂലം സമ്മതിക്കുകയും ചെയ്തിരുന്നു.

ധാരണയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരില്‍ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തങ്ങള്‍ വിവാഹത്തിന് തയ്യാറല്ലെന്ന് യുവാവിന്റെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. യുവാവിന്റെ പിതാവ് ഫോണില്‍ വിളിച്ചായിരുന്നു ഇക്കാര്യം അറിയിച്ചത്. ഇതോടെ പെണ്‍കുട്ടി വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. പൂജാരിയുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും യുവതി പരാതിപ്പെട്ടിരുന്നു.

Also Read: വിജിതയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍; അമ്മയെ അച്ഛന്‍ മര്‍ദ്ദിച്ചിരുന്നെന്ന് വെളിപ്പെടുത്തി മകന്‍

Next Story

Popular Stories