Top

ഐപിഎല്ലില്‍ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു; മുംബൈ വിക്കറ്റ് കീപ്പിംഗ് കോച്ചിനും വൈറസ് ബാധ

ഐപിഎല്ലില്‍ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. വിവിധ ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റേഡിയം ജീവനക്കാര്‍ക്കും പിന്നാലെ മുംബൈ വിക്കറ്റ് കീപ്പിംഗ് കണ്‍സള്‍ട്ടന്റായ കിരണ്‍ മോറിനും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി താരങ്ങളാരും ഇതുവരെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാത്ത മോര്‍ ക്വാറന്റീലാണെന്ന് മുംബൈ ഇന്ത്യന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. മുംബൈ വംഖാഡെ സ്റ്റേഡിയത്തിലെ ഏതാനും ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 സ്റ്റേഡിയം ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുള്ളത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജീവനക്കാരിലെ ഒരാള്‍ക്കും […]

6 April 2021 5:38 AM GMT

ഐപിഎല്ലില്‍ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു; മുംബൈ വിക്കറ്റ് കീപ്പിംഗ് കോച്ചിനും വൈറസ് ബാധ
X

ഐപിഎല്ലില്‍ കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. വിവിധ ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റേഡിയം ജീവനക്കാര്‍ക്കും പിന്നാലെ മുംബൈ വിക്കറ്റ് കീപ്പിംഗ് കണ്‍സള്‍ട്ടന്റായ കിരണ്‍ മോറിനും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി താരങ്ങളാരും ഇതുവരെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാത്ത മോര്‍ ക്വാറന്റീലാണെന്ന് മുംബൈ ഇന്ത്യന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

മുംബൈ വംഖാഡെ സ്റ്റേഡിയത്തിലെ ഏതാനും ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 സ്റ്റേഡിയം ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുള്ളത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജീവനക്കാരിലെ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ കളിക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പിട്ടില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. നേരത്തെ പാകിസ്ഥാനില്‍ നടന്ന ട്വന്റി 20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ കൊവിഡ് വ്യാപനം കാരണം ഉപേക്ഷിച്ചിരുന്നു.

അതേസമയം ബയോ ബബ്ളില്‍ കഴിയുന്ന മൂന്ന് താരങ്ങള്‍ക്കാണ് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഡെല്‍ഹി ക്യാപ്റ്റല്‍സ് താരം അക്‌സര്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍റൗണ്ടര്‍ നിതീഷ് റാണ, ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിതീഷ് റാണ കൊവിഡ് മുക്തനായി ക്യാംപില്‍ തിരിച്ചെത്തിയിട്ടുണ്ട്.

അക്സര്‍ പട്ടേലിന്റെ അസാന്നിദ്ധ്യം ഡെല്‍ഹി ക്യാപ്റ്റല്‍സിന് കടുത്ത ആഘാതമാണ്. നേരത്തെ നായകന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ശ്രേയസിന് പകരം ഋഷഭ് പന്താണ് ടീമിനെ ഇത്തവണ നയിക്കുന്നത്. ഇത്തവണ കിരീടം കൈപ്പിടിയിലൊതുക്കാന്‍ ഇറങ്ങുന്ന കൊഹ്ലിയും കൂട്ടര്‍ക്കും പടിക്കലിന്റെ രോഗബാധ വലിയ തിരിച്ചടിയുണ്ടാക്കും.

കഴിഞ്ഞ സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 31.53 ശരാശരിയില്‍ 473 റണ്‍സ് നേടിയിരുന്നു. ഇതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് പടിക്കല്‍ പുറത്തൈടുത്തത്. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു പടിക്കല്‍. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ താരം കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

മിനിമം പത്ത് ദിവസത്തെ പ്രത്യേക ഐസലേഷനില്‍ കഴിഞ്ഞതിന് ശേഷം മാത്രമെ കൊവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്ക് പരിശീലനങ്ങള്‍ ആരംഭിക്കാനാവൂ. ഇക്കാര്യത്തില്‍ ബിസിസിഐ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍റൗണ്ടര്‍ നിതീഷ് റാണയും പത്ത് ദിവസത്തിന് ശേഷമാണ് മൈതാനത്തേക്ക് തിരികെയെത്തിയത്. കൊവിഡിന് ശേഷം താരങ്ങളുടെ ഫിറ്റ്നസ് വീണ്ടെടുക്കുകയും പ്രധാനമാണ്.

ALSO READ: ഐപിഎല്‍ തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍; വേദികള്‍, മത്സരങ്ങള്‍, താരങ്ങള്‍ സമ്പൂര്‍ണ വിവരങ്ങളറിയാം

Next Story

Popular Stories