Top

അവസാന ഓവറില്‍ വീണത് നാല് വിക്കറ്റ്, ഹീറോയായി ഹര്‍ഷല്‍ പട്ടേല്‍; ആര്‍സിബിക്ക് 160 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ പതിനാലാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ബൗളിംഗിന് പിന്തുണയ്ക്കുന്ന പിച്ചില്‍ ക്രിസ് ലിന്‍ നേടിയ 49 റണ്‍സാണ് മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവ് 31 റണ്‍സെടുത്തു. അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലാണ് ആര്‍സിബിയുടെ കുന്തമുന. കെയ്ല്‍ ജാമീസണും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ബംഗളൂരു മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ പാടുപെട്ട മുംബൈയ്ക്ക് രോഹിത് ശര്‍മ്മയെ […]

9 April 2021 10:26 AM GMT

അവസാന ഓവറില്‍ വീണത് നാല് വിക്കറ്റ്, ഹീറോയായി ഹര്‍ഷല്‍ പട്ടേല്‍; ആര്‍സിബിക്ക് 160 റണ്‍സ് വിജയലക്ഷ്യം
X

ഐപിഎല്‍ പതിനാലാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ബൗളിംഗിന് പിന്തുണയ്ക്കുന്ന പിച്ചില്‍ ക്രിസ് ലിന്‍ നേടിയ 49 റണ്‍സാണ് മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവ് 31 റണ്‍സെടുത്തു. അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലാണ് ആര്‍സിബിയുടെ കുന്തമുന. കെയ്ല്‍ ജാമീസണും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ബംഗളൂരു മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ പാടുപെട്ട മുംബൈയ്ക്ക് രോഹിത് ശര്‍മ്മയെ നാലാം ഓവറില്‍ നഷ്ടമായി. ഇല്ലാത്ത റണ്ണിനായി ഓടാന്‍ ശ്രമിച്ച ഹിറ്റ്മാന്‍ റണ്ണൗട്ടാവുകയായിരുന്നു. രണ്ടാമതെത്തിയ ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ബൗണ്ടറിയോടെയാണ് തുടങ്ങിയത്. മറുവശത്ത് ക്രിസ് ലിന്‍ കൂടെ വെടിക്കെട്ടിന് തിരികൊളുത്തിയതോടെ തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്ന് മുംബൈ കരകയറി.

രണ്ടാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയ ലിന്നും സൂര്യകുമാറും റണ്‍റേറ്റില്‍ മുന്നേറ്റമുണ്ടാക്കി. 23 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാറാണ് ആദ്യം വീഴുന്നത്. അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജാമീസണാന് യാദവിന്റെ വിക്കറ്റ്. 4 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. മറുവശത്ത് തകര്‍ത്തടിച്ച ലിന്നിനെ വാഷിംഗ്ടണ്‍ സുന്ദറും വീഴ്ത്തിയതോടെ മുംബൈയ്ക്ക് അവസാന ഓവറുകളില്‍ ആധിപത്യം പുലര്‍ത്താനാവാതെ വന്നു.

35 പന്തില്‍ മൂന്ന് സിക്‌സും 4 ബൗണ്ടറിയും അടിച്ചെടുത്ത ലിന്‍ അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍ അകലെയാണ് വീണത്. അധികം വൈകാതെ ഹര്‍ദിക് പാണ്ഡ്യയും വീണു. 28 റണ്‍സുമായി മുന്നേറുകയായിരുന്ന ഇഷാന്‍ കിഷനെ ഹര്‍ഷല്‍ പട്ടേലും കൂടാരം കയറ്റിയതോടെ മുംബൈ പ്രതിസന്ധിയിലായി. രണ്ട് നിര്‍ണായക ക്യാച്ചുകളാണ് ആര്‍സിബി പാഴാക്കിയത്. 18-ാം ഓവറില്‍ ഇഷാന്‍ കിഷനെ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞപ്പോള്‍ 19-ാം ഓവറില്‍ വിരാട് കൊഹ്‌ലി ക്രുനാല്‍ പാണ്ഡ്യയെ പുറത്താക്കാനുള്ള സുവര്‍ണാവസരവും കളഞ്ഞു കുളിച്ചു.

അവസാന ഓവറില്‍ ആദ്യ രണ്ട് പന്തുകളില്‍ വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേല്‍ മുംബൈയുടെ മധ്യനിരയെ ചുരുട്ടിക്കൂട്ടി. ഹാട്രിക് നഷ്ടമായെങ്കിലും നാലാം പന്തില്‍ വീണ്ടും വിക്കറ്റെടുത്ത് ഹര്‍ഷല്‍ വീരനായി. അവസാന ഓവറില്‍ വെറും ഒരു റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യമായി അഞ്ച് വിക്കറ്റ് നേടുന്ന താരം കൂടിയാണ് ഹർഷല്‍ പട്ടേല്‍.

Next Story

Popular Stories