ISL 20-21

അഞ്ചാം വിജയം ലക്ഷ്യമിട്ട് മുംബൈ; മുന്നിലെത്താന്‍ ജംഷദ്പൂരും

ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി-ജംഷദ്പൂര്‍ എഫ്‌സി പോരാട്ടം. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്. മറുവശത്ത് ജംഷദ്പൂരാകട്ടെ ഒരു തവണമാത്രമാണ് സീസണില്‍ ജയിച്ചത്. ജിഎംസി സ്റ്റേഡിയത്തില്‍ രാത്രി 7,30നാണ് മത്സരം.

അഞ്ച് കളികളില്‍ നിന്ന് 12 പോയിന്റ്മായി ഫോമിലാണ് സെര്‍ജിയൊ ലോബറയും കൂട്ടരും. ചെന്നൈയിനെ കടുത്ത പോരാട്ടത്തിന് ഒടുവിലാണ് കീഴടക്കിയത്. സ്‌ട്രൈക്കര്‍ ആദം ലെ ഫ്രോണ്ടെയാണ് മുന്നേറ്റ നിരയിലെ പ്രധാന ആയുധം. ഇതുവരെ നാല് ഗോള്‍ നേടിക്കഴിഞ്ഞു താരം. ഹ്യൂഗൊ ബാവുമസും അഹമ്മദ് ജാഹുവും ചേരുന്നതോടെ മുംബൈ കരുത്തരാകുന്നു.

എതിരാളികളെ പോലെ സീസണില്‍ അത്ര മികച്ച റെക്കോര്‍ഡ് ഇതുവരെ ജംഷദ്പൂരിനില്ല. മൂന്ന് സമനിലയും, ഒരു ജയവുമാണ് നേടിയത്. ആദ്യ മത്സരത്തില്‍ ചെന്നൈയിനോട് പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ പ്രതിരോധ താരം ലാല്‍ദിന്‍ലിയാന റെന്‍ത്‌ലെ കളിക്കില്ല. മുന്നേറ്റ നിരയില്‍ നെരിയുസ് വാല്‍സ്‌കിസിന്റെ പ്രകടനം മുംബൈക്കെതിരെ നിര്‍ണായകമാകും.

നേര്‍ക്കുനേരുള്ള പോരാട്ടങ്ങളില്‍ ജംഷദ്പൂരിനാണ് നേരിയ മുന്‍തൂക്കമുള്ളത്.

ഹെഡ് ടു ഹെഡ് – 6

ജംഷദ്പൂര്‍ എഫ്‌സി – 3

മുംബൈ സിറ്റി – 2

സമനില – 1

Latest News