Top

‘പിണറായിയുടെ യോഗത്തിന് ആകെ എത്തുന്നത് ആറായിരം പേര്‍, രണ്ടായിരം പിആര്‍ കമ്പനി ഏര്‍പ്പാടാക്കുന്നത്’: മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിആര്‍ ഏജന്‍സി ആളെ എത്തിക്കുന്നുണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒരു കേന്ദ്രം എന്ന് നിലക്കാണ് പിണറായി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഒരിടത്ത് പരമാവധി എത്തുന്നത് ആറായിരം പേരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മലയാള മനോരമയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ‘മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒരു കേന്ദ്രം എന്ന നിലക്കാണ് പിണറായിയുടെ യോഗം നടന്നത്. ഒരിടത്ത് പരമാവധി വന്നത് ആറായിരം പേരാണ്. എന്നാല്‍ ക്യാപ്റ്റനെ കാണാന്‍ പതിനായിരങ്ങള്‍ എന്നൊക്കെ പിആര്‍ ഏജന്‍സിയെ […]

1 April 2021 2:32 AM GMT

‘പിണറായിയുടെ യോഗത്തിന് ആകെ എത്തുന്നത് ആറായിരം പേര്‍, രണ്ടായിരം പിആര്‍ കമ്പനി ഏര്‍പ്പാടാക്കുന്നത്’: മുല്ലപ്പള്ളി രാമചന്ദ്രന്‍
X

മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിആര്‍ ഏജന്‍സി ആളെ എത്തിക്കുന്നുണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒരു കേന്ദ്രം എന്ന് നിലക്കാണ് പിണറായി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഒരിടത്ത് പരമാവധി എത്തുന്നത് ആറായിരം പേരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മലയാള മനോരമയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

‘മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒരു കേന്ദ്രം എന്ന നിലക്കാണ് പിണറായിയുടെ യോഗം നടന്നത്. ഒരിടത്ത് പരമാവധി വന്നത് ആറായിരം പേരാണ്. എന്നാല്‍ ക്യാപ്റ്റനെ കാണാന്‍ പതിനായിരങ്ങള്‍ എന്നൊക്കെ പിആര്‍ ഏജന്‍സിയെ വെച്ച് പ്രചരിപ്പിക്കുന്നു. ഈ കമ്പനി രണ്ടായിരത്തോളം പേരെ ഓരോ സ്ഥലത്തും എത്തിച്ച് നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോധനാ മൂര്‍ത്തി സ്റ്റാലിനാണ്. അധികാരം സ്റ്റാലിനെ മത്തു പിടിപ്പിച്ചിരുന്നു.’ പിണറായി വിജയന്റെ പ്രചാരണ യോഗങ്ങള്‍ക്കെത്തുന്ന ജനാവലി യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

ധര്‍മ്മടത്ത് കെ സുധാകരന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ബിജെപിയേയും സിപിഐഎമ്മിനേയും ഒരേ വീര്യത്തില്‍ നേരിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന സന്ദേശം നല്‍കാന്‍ അത് സഹായിക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് തീര്‍ച്ചയായും ഭരണമാറ്റം ഉണ്ടാവുമെന്നും യുഡിഎഫിന് നൂറ് സീറ്റ് വരെ കിട്ടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിലെ വിജയം കോണ്‍ഗ്രസിന് ഡൂ ഓര്‍ ഡൈ യുദ്ധമാണെന്നും ജയിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Next Story