മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കും; ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി; ‘കല്‍പ്പറ്റ സുരക്ഷിതം’
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കും. വയനാട് കല്‍പ്പറ്റയില്‍ നിന്നോ കോഴിക്കോട്ട് നിന്നോ മത്സരിക്കാനാണ് ഹൈക്കമാന്റിനെ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കല്‍പ്പറ്റ സുരക്ഷിതമണ്ഡലമായാണ് വിലയിരുത്തല്‍. മുല്ലപ്പള്ളിക്ക് മത്സരിക്കാമെന്ന് ഹൈക്കമാന്റ് വ്യക്തമാക്കി. എകെ ആന്റിണയും മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പു. മത്സരിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനും മുല്ലപ്പള്ളി സജീവമായിരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കും. കോഴിക്കോട്ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009, 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര […]

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കും. വയനാട് കല്‍പ്പറ്റയില്‍ നിന്നോ കോഴിക്കോട്ട് നിന്നോ മത്സരിക്കാനാണ് ഹൈക്കമാന്റിനെ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കല്‍പ്പറ്റ സുരക്ഷിതമണ്ഡലമായാണ് വിലയിരുത്തല്‍.
മുല്ലപ്പള്ളിക്ക് മത്സരിക്കാമെന്ന് ഹൈക്കമാന്റ് വ്യക്തമാക്കി. എകെ ആന്റിണയും മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പു. മത്സരിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനും മുല്ലപ്പള്ളി സജീവമായിരിക്കും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കും. കോഴിക്കോട്
ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009, 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച വോട്ടിംഗ് ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.
എന്നാല്‍ കെപിസിസി പ്രസിഡണ്ടായതിന്റെ പേരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ നിന്നും മാറി നിന്ന മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്ന നീക്കം വിമര്ശനങ്ങള്ക്കിടയാക്കിയേക്കും. ഒപ്പം വടകരയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്തുണ്ടായ ജനപ്രീതി മുല്ലപ്പള്ളിക്ക് ഇന്നുണ്ടെന്നും ഉറപ്പിച്ച് പറയാന്‍ കഴിയില്ല. സ്വന്തം ബ്ലോക്ക് ഡിവിനായ കല്ലാമലയില്‍ പോലും അദ്ദേഹത്തിനെതിരെ വിമത ശബ്ദം ഉയരുന്നുണ്ട്. വടകരയില്‍ മുല്ലപ്പള്ളിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ആര്‍എംപിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.