Top

‘ഏതാണീ കേരള ബാങ്ക്?’ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളബാങ്കില്‍ മുഴുവന്‍ അനധികൃത നിയമനങ്ങളാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ പണിമുടക്കിന്റെ ഭാഗമായുള്ള ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ എകെജി സെന്ററിനെ പിഎസ്‌സി ആക്കാന്‍ ശ്രമിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് നേരെ മുഖ്യമന്ത്രി കണ്ണടക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സിയെ അസ്ഥിരപ്പെടുത്തി. സിപിഐഎമ്മിന്റേത് നട്ടെല്ലില്ലാത്ത നേതൃത്വമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ‘ഏതാണീ കേരള ബാങ്ക്്? അനധികൃത […]

10 Feb 2021 7:14 AM GMT

‘ഏതാണീ കേരള ബാങ്ക്?’ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
X

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളബാങ്കില്‍ മുഴുവന്‍ അനധികൃത നിയമനങ്ങളാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ പണിമുടക്കിന്റെ ഭാഗമായുള്ള ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ എകെജി സെന്ററിനെ പിഎസ്‌സി ആക്കാന്‍ ശ്രമിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് നേരെ മുഖ്യമന്ത്രി കണ്ണടക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സിയെ അസ്ഥിരപ്പെടുത്തി. സിപിഐഎമ്മിന്റേത് നട്ടെല്ലില്ലാത്ത നേതൃത്വമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

‘ഏതാണീ കേരള ബാങ്ക്്? അനധികൃത നിയമനങ്ങള്‍ക്കായി തുടങ്ങിയ ബാങ്ക് ഞങ്ങള്‍ പിരിച്ചുവിടും. ആ ബാങ്ക് പ്രവര്‍ത്തിക്കാന്‍ ഞങ്ങള് പറഞ്ഞിട്ടുണ്ട്. നാളെ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് പിണറായി വിജയനുള്ളത്. അങ്ങനെ വരുമ്പോള്‍ എകെജി സെന്റര്‍ പിഎസ്‌സി സെന്ററാക്കി മാറ്റി അവിടെ പാര്‍ട്ടി നിശ്ചയിക്കുന്നതുപോലെ റിക്രൂട്ട്‌മെന്റ് നടത്താം എന്നാണ് കരുതുന്നതെങ്കില്‍ ഈ നാട് അത് അംഗീകരിക്കാന്‍ പോവുന്നില്ല’, മുല്ലപ്പള്ളി പറഞ്ഞു.

ശമ്പള പരിഷേകരണത്തിലെ അപാകത പരിഹരിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ സംഘടനകളിലെ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചത്.

Next Story