‘കെയര്‍ ടേക്കര്‍ ആയി തുടരും’; എല്ലാത്തിനും വിശദീകരണവും മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്
ഒരു കെയര്‍ ടേക്കര്‍ എന്ന നിലയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. എത്രയും പെട്ടെന്ന് ഒരു ബദല്‍ സംവിധാനം ഉണ്ടാവണമെന്നും പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സോണിയാഗാന്ധിക്ക് താന്‍ കത്തയച്ചു എന്ന നിലക്ക് വരുന്ന എല്ലാ വാര്‍ത്തകളും വാസ്തവ വിരുദ്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അശോക് ചവാന് സമിതിക്ക് മുന്നില്‍ താന്‍ ഹാജരാകില്ലെന്ന് മാധ്യമ വാര്‍ത്തയിലും മുല്ലപ്പള്ളി രാമചന്ദ്രന് വിശദീകരണം നല്കി. ഏതെങ്കിലും അജണ്ടയുടെ പേരിലാണെങ്കിലും […]
29 May 2021 3:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഒരു കെയര്‍ ടേക്കര്‍ എന്ന നിലയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. എത്രയും പെട്ടെന്ന് ഒരു ബദല്‍ സംവിധാനം ഉണ്ടാവണമെന്നും പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സോണിയാഗാന്ധിക്ക് താന്‍ കത്തയച്ചു എന്ന നിലക്ക് വരുന്ന എല്ലാ വാര്‍ത്തകളും വാസ്തവ വിരുദ്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അശോക് ചവാന് സമിതിക്ക് മുന്നില്‍ താന്‍ ഹാജരാകില്ലെന്ന് മാധ്യമ വാര്‍ത്തയിലും മുല്ലപ്പള്ളി രാമചന്ദ്രന് വിശദീകരണം നല്കി.
ഏതെങ്കിലും അജണ്ടയുടെ പേരിലാണെങ്കിലും കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായി എന്ന തരത്തില്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കരുതെന്നും എല്ലാവരും ഒറ്റകെട്ടാണെന്നും ഒരു പാട് ഇലപൊഴിയും കാലം കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.
മുല്ലപ്പള്ളിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്ന ശേഷം അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ കൃത്യമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നും ഞാന്‍ അതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് താല്‍ക്കാലികമായി തുടരാം എന്നാണ് പറഞ്ഞത്. സാങ്കേതികമായി അല്ലെങ്കില്‍ കെയര്‍ ടെയ്ക്കര്‍ പ്രസിഡണ്ട് എന്ന നിലയില്‍. ആ സംവിധാനം എത്രയും പെട്ടെന്ന്കൊണ്ട് വരണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. നിര്‍ലോഭമായ പിന്തുണ നല്‍കിയിട്ടുണ്ട്. ഉപാധികളില്ലാത്ത പിന്തുണയാണ് രാഹുല്‍ നല്‍കിയത്. പക്ഷെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന് ദുഃഖം ഉണ്ട്. അതിന്റെ പൂര്‍ണഉത്തരവാദിത്തം എനിക്കുണ്ട്. ഫലപ്രഖ്യാപനം വന്നയുടനെ അക്കാര്യം പറഞ്ഞതുമാണ്.
ഞാന്‍ ഇന്നലേയും ഇന്നും സോണിയാഗാന്ധിക്ക് കത്തെഴുതിയെന്ന വാര്‍ത്ത തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. അശോക് ചവാന് കമ്മീഷനെ ഞാന്‍ ബഹിഷ്കരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ കണ്ട്. എന്നാല്‍ സോണിയാ ഗാന്ധിക്ക് മുന്നില്‍ പറഞ്ഞ കാര്യത്തില്‍ കൂടുതല്‍ കൂട്ടി ചേര്‍ക്കലുകളോ കുറക്കലുകളോ ഇല്ല. അതിനാല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി അയക്കാം. എന്നാണ് പറഞ്ഞത്.
ഒരു പാട് ഇലപൊഴിയും കാലം കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായി എന്ന തരത്തില്‍ ദയവ് ചെയ്ത് വാര്‍ത്തകള്‍ കൊടുക്കരുത്. ഒറ്റകെട്ടായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കുന്നവരാണ്. മനോവീര്യം തകര്‍ക്കുകയെന്ന തരത്തില്‍ ദയവ് ചെയ്ത് മഹാപ്രസ്ഥാനത്തോട് അപരാധം കാണിക്കരുത്. പരാജയം നേരത്തേയും കണ്ടിട്ടുണ്ട്. ഒരിക്കലും തിരിച്ചുവരില്ലായെന്ന് പറഞ്ഞിട്ടും ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ട്.
പരാജയപ്പെട്ട ദിവസം പടിയിറങ്ങി പോകാന്‍ അറിയിഞ്ഞിട്ടല്ല. ഇട്ടേച്ചുപോയയാള് നാളെ ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ്. സോണിയാ ഗാന്ധിയും രാഹുല്‍ വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഉന്നത് നേതാക്കളെ ഗ്രൂപ്പ് മാനേജര്‍മാര്‍ എന്ന് നിങ്ങളാണ് ഉപയോഗിക്കുന്നത്. അത് ശരിയല്ല.
‘ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല ഹിന്ദു വോട്ട് കുറച്ചു’; സോണിയക്ക് രമേശ് ചെന്നിത്തലയുടെ കത്ത്