കാപ്പന് പെട്ടോ?; ഘടകകക്ഷിയാക്കല് ഹൈക്കമാന്‍ഡ് അനുമതിയോടെ മാത്രമെന്ന് മുല്ലപ്പള്ളി; കാപ്പനെ കോണ്‍ഗ്രസാക്കാന്‍ കടുത്ത സമ്മര്‍ദ്ദം
മാണി സി കാപ്പന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്നും ഒറ്റയ്ക്ക് തനിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. ഹൈക്കമാന്‍ഡിനെ പൂര്‍ണമായും വിശ്വാസത്തില്‍ എടുത്ത് മാത്രമേ അവരെ ഘടകകക്ഷിയാക്കാന്‍ സാധിക്കൂയെന്നും മുല്ലപ്പള്ളി പറഞ്ഞു. കാപ്പന് മൂന്നു സീറ്റുകള്‍ വാഗ്ദാനം ചെയ്തെന്ന വാര്‍ത്തയും അദ്ദേഹം തള്ളി. കാപ്പന് പറഞ്ഞതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മുല്ലപ്പള്ളിയുടെ വാക്കുകള്‍: ”മാണി സി കാപ്പന് യുഡിഎഫ് വേദിയിലേക്ക് വരുന്നതിന്റെ തലേദിവസം […]

മാണി സി കാപ്പന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്നും ഒറ്റയ്ക്ക് തനിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. ഹൈക്കമാന്‍ഡിനെ പൂര്‍ണമായും വിശ്വാസത്തില്‍ എടുത്ത് മാത്രമേ അവരെ ഘടകകക്ഷിയാക്കാന്‍ സാധിക്കൂയെന്നും മുല്ലപ്പള്ളി പറഞ്ഞു. കാപ്പന് മൂന്നു സീറ്റുകള്‍ വാഗ്ദാനം ചെയ്തെന്ന വാര്‍ത്തയും അദ്ദേഹം തള്ളി. കാപ്പന് പറഞ്ഞതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
മുല്ലപ്പള്ളിയുടെ വാക്കുകള്‍: ”മാണി സി കാപ്പന് യുഡിഎഫ് വേദിയിലേക്ക് വരുന്നതിന്റെ തലേദിവസം രാത്രി എന്നെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞ ഞാന്‍ നാളെ പാലായിലെ യുഡിഎഫ് ജാഥയില്‍ പങ്കെടുക്കുമെന്ന്. ഞാന്‍ പറഞ്ഞു സ്വാഗതം ചെയ്യുന്നെന്ന്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരാനാണ് എനിക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലവും അങ്ങനെയാണ്. അദ്ദേഹത്തിന്റെ പിതാവ് എംപിയും എംഎല്‍എയുമായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. ഒരുപാട് സംഭാവനകള്‍ കോണ്‍ഗ്രസിന് നല്കിയ മനുഷ്യനായിരുന്നു. ആ കുടുംബത്തിന്റെ വേരുകളെ കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. താങ്കള്‍ കോണ്‍ഗ്രസിലേക്ക് വരണം, കോണ്‍ഗ്രസ് സംസ്കാരമുള്ള കുടുംബമാണ് താങ്കളുടേതെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ കൈപ്പത്തി ചിഹ്നം നല്‍കാമെന്നാണ് ഞാന്‍ അദ്ദേഹത്തിന് വാക്കുകൊടുത്തത്. പിന്നെ മറ്റു കാര്യം അദ്ദേഹം എന്സിപിയിലാണുള്ളത് എന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്‍സിപി പിളരാന്‍ പോകുന്ന എന്ന വാര്‍ത്തയും ഞാന്‍ നിങ്ങളിലൂടെയാണ് അറിഞ്ഞത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, അവര്‍ ഉണ്ടാക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടി അത് ഉണ്ടായിട്ടില്ല. ആ പാര്‍ട്ടിയുണ്ടായ ശേഷം മാത്രമേ അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കൂ. പിന്നെ അവരെ ഘടകകക്ഷിയായി എടുക്കണോ, അത് കെപിസിസി അധ്യക്ഷനായ എനിക്ക് ഒറ്റയ്ക്ക് പറയാന്‍ സാധിക്കില്ല. ദേശീയനേതൃത്വം ഉണ്ട്. അവരുമായി ആലോചിച്ച ശേഷം മാത്രമേ, എന്‍സിപിയെ ഘടകക്ഷയായി എടുക്കാന്‍ സാധിക്കൂമോ എന്ന കാര്യം എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ. അതിനെക്കുറിച്ച് എനിക്കൊന്നും ഒറ്റയ്ക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ വീണ്ടും പറയുന്നു, കാപ്പന് കോണ്‍ഗ്രസിലേക്ക് വരെട്ട. അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം കൊടുക്കാം. ഇക്കാര്യം ഞാന്‍ അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചിട്ടുണ്ട്.”
ജോസ് കെ മാണിയുടെ രണ്ടില ചിഹ്നത്തിനെതിരെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ പാലായില്‍ കാപ്പന്റെ വിജയസാധ്യത കൂടുമെന്ന് വിലയിരുത്തലുണ്ട്. ഇരുമുന്നണികളും അഭിമാനപോരാട്ടം നടത്തുന്ന പാലാ പിടിക്കുന്നതിനൊപ്പം മറ്റൊരു ഘടകകക്ഷിയെ മുന്നണിയില്‍ കൊണ്ടുവരുന്നതിനെക്കാള്‍ നല്ലത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് നല്ലതെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. സ്വന്തം പാര്‍ട്ടിയുണ്ടാക്കി മുന്നണിയില്‍ കൂടുതല്‍ സ്വതന്ത്രമായ അസ്തിത്വം ഉണ്ടാക്കുന്നതിനൊപ്പം ഇടതുമുന്നണി വിട്ട് തനിക്കൊപ്പം ഇറങ്ങി വന്ന എന്‍സിപി നേതാക്കളെ കൂടി പരിഗണിച്ചാണ് കാപ്പന് കോണ്ഗ്രസാകാത്തതെന്നാണ് നിരീക്ഷണം. കാപ്പന് എന്‍സിപി കേരളയായി നില്‍ക്കുന്നതാണ് പിളര്‍ന്നു പോന്ന വിഭാഗത്തിന് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളും പരിഗണനയും കിട്ടാന്‍ നല്ലതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.