Top

‘നേമത്ത് ബിജെപി വെല്ലുവിളിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മടിയുണ്ടാവില്ല’; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നെന്ന ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശത്തിന് പിന്നാലെ ഏത് സീറ്റും അദ്ദേഹത്തിന് അനുയോജ്യമാണെന്ന അഭിപ്രായ പ്രകടനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടിക്ക് ഏത് മണ്ഡലവും അനുയോജ്യമാണ്. എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ ചാണ്ടി തള്ളിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ എന്ന രീതിയിലുള്ള ചില ചര്‍ച്ചകള്‍ […]

30 Jan 2021 7:10 AM GMT

‘നേമത്ത് ബിജെപി വെല്ലുവിളിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മടിയുണ്ടാവില്ല’; മുല്ലപ്പള്ളി രാമചന്ദ്രന്‍
X

തിരുവനന്തപുരം: തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നെന്ന ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശത്തിന് പിന്നാലെ ഏത് സീറ്റും അദ്ദേഹത്തിന് അനുയോജ്യമാണെന്ന അഭിപ്രായ പ്രകടനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടിക്ക് ഏത് മണ്ഡലവും അനുയോജ്യമാണ്. എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ ചാണ്ടി തള്ളിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ എന്ന രീതിയിലുള്ള ചില ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസിനകത്ത് അത്തരം ചര്‍ച്ചകള്‍ വന്നിട്ടില്ല. വേണമെങ്കില്‍ അത്തരം വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം മടിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇപ്പോള്‍ അദ്ദേഹം അങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കേണ്ട കാര്യമില്ല. അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ ഇപ്പോഴത്തെ അഭിപ്രായം’, മുല്ലപ്പള്ളി വിശദീകരിച്ചു.

ഉമ്മന്‍ ചാണ്ടി നേമത്തോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരഡത്ത് മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഈ വാര്‍ത്തകളെല്ലാം തള്ളി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തെത്തുകയായിരുന്നു.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തലസ്ഥാന ജില്ലയിലും സീറ്റുകളൊന്നും നിലവില്‍ ഇല്ലാത്ത കൊല്ലത്തും അത് വലിയ ആവേശമായിരിക്കും സമ്മാനിക്കുക എന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്. ബിജെപിയെ എതിര്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വലിയ ഊര്‍ജ്ജമാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം നല്‍കുക എന്ന വിലയിരുത്തലുമുണ്ട്.

Next Story