‘ഉപതെരഞ്ഞെടുപ്പിലും കൃത്യവിലോപം, ചില നേതാക്കള്‍ക്കെതിരെ സൂചന’; വട്ടിയൂര്‍ക്കാവില്‍ അട്ടിമറി ആരോപണം ആവര്‍ത്തിച്ച് മുല്ലപ്പള്ളി
വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ‘വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഞങ്ങളെല്ലാവരും ഇവിടെ പ്രവര്‍ത്തിച്ച ആളുകളാണ്. അന്ന് തന്നെ ചില നേതാക്കളുടെ ഭാഗത്ത് നിന്നും കൃത്യവിലോപം നടന്നെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അത് അന്വേഷണ വിധേയമാക്കിയിട്ടില്ല. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന ശിക്ഷ നല്‍കും.’ […]

വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
‘വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഞങ്ങളെല്ലാവരും ഇവിടെ പ്രവര്‍ത്തിച്ച ആളുകളാണ്. അന്ന് തന്നെ ചില നേതാക്കളുടെ ഭാഗത്ത് നിന്നും കൃത്യവിലോപം നടന്നെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അത് അന്വേഷണ വിധേയമാക്കിയിട്ടില്ല. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന ശിക്ഷ നല്‍കും.’ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പണം കിട്ടിയാല്‍ മാത്രമെ പോസ്റ്ററുകള്‍ ഒട്ടിക്കൂവെന്ന് പറഞ്ഞാല്‍ അത് രാഷ്ട്രീയശൈലിക്ക് ചേരുന്നതല്ല, അങ്ങനെ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് പറയുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
വീണ നായരുടെ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രക്കടയില്‍ തൂക്കി വിറ്റ വിവാദം നിലനില്‍ക്കെ ആയിരുന്നു കഴിഞ്ഞ ദിവസം അവരുടെ അഭ്യര്‍ത്ഥനാ നോട്ടീസ് വാഴത്തോട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ വീണ എസ് നായര്‍ക്കെതിരെ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നീക്കം നടന്നുവെന്ന ആരോപണം കൂടുതല്‍ ശക്തമായി.
മണ്ഡലത്തില്‍ വീണ എസ് നായരുടെ പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. അട്ടിമറി സംശയവും അദ്ദേഹം ഉയര്‍ത്തി.
പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലായിരുന്നു വീണയുടെ അഭ്യര്‍ത്ഥനാ നോട്ടീസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
വലിയ കെട്ടായിട്ടാണ് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ ഉപേക്ഷിച്ചത്. പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം ചെയ്യാന്‍ വെച്ച അഭ്യര്‍ത്ഥനാ നോട്ടീസുകളാണ് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.
പോസ്റ്റര്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രാദേശിക പ്രവര്ത്തകന് ബാലുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.