Top

‘നടക്കുന്നത് മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ശ്രമം’; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തത് സര്‍ക്കാര്‍ രഹസ്യമാക്കാന്‍ ശ്രമിച്ചെന്ന് മുല്ലപ്പള്ളി

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അദ്ദേഹം സ്പീക്കര്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അത് രഹസ്യമാക്കി സൂക്ഷിക്കാനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചത്. മന്ത്രി കെ ടി ജലീല്‍ തലയില്‍ മുണ്ടിട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായത് കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു. ഡോളര്‍കടത്തുമായി മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയെങ്കിലും ആ വഴിക്ക് ഒരു അന്വേഷണവും […]

10 April 2021 5:10 AM GMT

‘നടക്കുന്നത് മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ശ്രമം’; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തത് സര്‍ക്കാര്‍ രഹസ്യമാക്കാന്‍ ശ്രമിച്ചെന്ന് മുല്ലപ്പള്ളി
X

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അദ്ദേഹം സ്പീക്കര്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അത് രഹസ്യമാക്കി സൂക്ഷിക്കാനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചത്. മന്ത്രി കെ ടി ജലീല്‍ തലയില്‍ മുണ്ടിട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായത് കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

ഡോളര്‍കടത്തുമായി മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയെങ്കിലും ആ വഴിക്ക് ഒരു അന്വേഷണവും നടക്കുന്നില്ല. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതര ആരോപണമുയരുന്നത്. സ്വര്‍ണക്കടത്തിലും ഡോളര്‍കടത്തിലും സിപിഐഎമ്മിലെ പല ഉന്നതര്‍ക്കും പങ്കുണ്ട്. അത് തെരഞ്ഞെടുപ്പ് കഴിയും വരെ മൂടിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഐഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയത്. തട്ടിപ്പുകാരുടേയും അഴിമതിക്കാരുടേയും ഒരു വലിയ കൊള്ളസംഘമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്. ഇക്കാര്യം ഞാന്‍ തുടരെത്തുടരെ പറഞ്ഞിരുന്നു. ധാര്‍മിക മൂല്യങ്ങള്‍ സിപിഐഎമ്മില്‍ നിന്നും അകന്നുപോയി എന്നതിന് തെളിവാണ് സ്പീക്കര്‍ക്കും മന്ത്രി ജലീലിനും നല്‍കുന്ന സംരക്ഷണം. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ജലില്‍ കുറ്റക്കാരനാണെന്ന് വിധി വന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. എല്ല കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്ന പ്രസ്ഥാനമായി സിപിഐഎം മാറി.

സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗം കാട്ടിയ ജലീല്‍ നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞു.ബന്ധുനിയമന വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ തെറ്റായി ഒന്നും ചെയ്തില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.അത് പൂര്‍ണ്ണമായി അംഗീകരിച്ച മുഖ്യമന്ത്രി ബന്ധുനിയമന വിവാദത്തിന്റെ പേരില്‍ രാജിവെച്ച മന്ത്രി ഇപി ജയരാജന് നല്‍കാത്ത സമ്പൂര്‍ണ്ണ സംരക്ഷണമാണ് മന്ത്രി ജലീലിന് നല്‍കിയത്. തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനാണ് മന്ത്രി ജലീലെന്നും കെപിസിസി അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Next Story