Top

ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി, സിപിഐഎമ്മിന് പങ്കെന്ന് മുല്ലപ്പള്ളി; ‘ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റം’

ലതികാ സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ലതിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കി. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. ലതിക സുഭാഷ് വിഷയം അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇത്തവണതേതെന്നും ചെന്നിത്തല പറഞ്ഞു. ലതികാ സുഭാഷ് വിഷയം […]

16 March 2021 6:31 AM GMT

ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി, സിപിഐഎമ്മിന് പങ്കെന്ന് മുല്ലപ്പള്ളി; ‘ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റം’
X

ലതികാ സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ലതിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കി. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.

ലതിക സുഭാഷ് വിഷയം അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇത്തവണതേതെന്നും ചെന്നിത്തല പറഞ്ഞു.

ലതികാ സുഭാഷ് വിഷയം അടഞ്ഞ അധ്യായമാണെന്ന് രാവിലെയും മുല്ലപ്പള്ളി പറഞ്ഞിരുന്നു. സിപിഐഎമ്മും ലതികാ സുഭാഷുമായും ബന്ധമുണ്ട്. അതിനേക്കുറിച്ച് കോട്ടയത്ത് പറയും. കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് രാജ്യത്തെ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ്. കോണ്‍ഗ്രസ് ഏകാധിപത്യ പാര്‍ട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി അതീവ ജാഗ്രത കാണിച്ചു. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്നും മുല്ലപ്പള്ളി യുഡിഎഫ് തിരുവനന്തപുരം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രതികരിച്ചു.

മോഡിയെ കാണുമ്പോള്‍ നട്ടെല്ല് നഷ്ടപ്പെടുന്ന നേതാവാണ് പിണറായി വിജയന്‍. കുമ്മനത്തെ നേരിടാന്‍ സിപിഐഎം നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് സിപിഐഎം-ബിജെപി അന്തര്‍ധാരയുടെ തെളിവാണ്. നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത് ഏറ്റവും അപകടകരമായ പ്രസ്താവനയാണ്. പ്രസ്താവന ന്യൂനപക്ഷങ്ങളെ നൊമ്പരപ്പെടുത്തി. നേമം ഗുജറാത്താക്കാനാകില്ല. ഫാസിസത്തിനെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. അതുകൊണ്ടാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നേമത്തെ നിര്‍ത്തിയത്. അക്രമരഹിതമായ കേരളമാണ് യുഡിഎഫിന്റെ മുദ്രാവാക്യമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story