Top

ബിജെപിയുടെ അടിവേരറുക്കാന്‍ മമത ഘര്‍വാപ്‌സി നീക്കം; മുകുള്‍ തിരികെയത്തും, അടിയന്തര കൂടിക്കാഴ്ച്ച പുരോഗമിക്കുന്നു

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍റോയ് തൃണമൂല്‍ ആസ്ഥാനത്ത്. തൃണമൂലിലേക്ക് മടങ്ങുന്ന അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടയിലാണ് മുകുള്‍ റോയ് പാര്‍ട്ടി ആസ്ഥാനത്തെത്തുന്നത്. മന്ത്രി സുബ്രതാ മുഖര്‍ജിയുള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളും കിഴക്കന്‍ കൊല്‍ക്കത്തയിലെ മെട്രോപോളിറ്റന്‍ ബൈപാസിലുള്ള തൃണമൂല്‍ ഭവനില്‍ സന്നിഹിതരാണ്. മുകുള്‍റോയിയുടെ മകന്‍ സുബ്രാംഷു റോയിയും പാര്‍ട്ടി ഓഫീസില്‍ എത്തിചേര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ വസതിയില്‍ നിന്നും തൃണമൂല്‍ ഭവനിലേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ‘കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍ ബംഗാളില്‍ സംഖ്യം’; പ്രത്യയശാത്രമെവിടെയെന്ന് ജിതിന്‍ പ്രസാദ കഴിഞ്ഞ കുറെദിവസങ്ങളായി ബിജെപി പാര്‍ട്ടി […]

11 Jun 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയുടെ അടിവേരറുക്കാന്‍ മമത ഘര്‍വാപ്‌സി നീക്കം; മുകുള്‍ തിരികെയത്തും, അടിയന്തര കൂടിക്കാഴ്ച്ച പുരോഗമിക്കുന്നു
X

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍റോയ് തൃണമൂല്‍ ആസ്ഥാനത്ത്. തൃണമൂലിലേക്ക് മടങ്ങുന്ന അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടയിലാണ് മുകുള്‍ റോയ് പാര്‍ട്ടി ആസ്ഥാനത്തെത്തുന്നത്. മന്ത്രി സുബ്രതാ മുഖര്‍ജിയുള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളും കിഴക്കന്‍ കൊല്‍ക്കത്തയിലെ മെട്രോപോളിറ്റന്‍ ബൈപാസിലുള്ള തൃണമൂല്‍ ഭവനില്‍ സന്നിഹിതരാണ്. മുകുള്‍റോയിയുടെ മകന്‍ സുബ്രാംഷു റോയിയും പാര്‍ട്ടി ഓഫീസില്‍ എത്തിചേര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ വസതിയില്‍ നിന്നും തൃണമൂല്‍ ഭവനിലേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

‘കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍ ബംഗാളില്‍ സംഖ്യം’; പ്രത്യയശാത്രമെവിടെയെന്ന് ജിതിന്‍ പ്രസാദ

കഴിഞ്ഞ കുറെദിവസങ്ങളായി ബിജെപി പാര്‍ട്ടി പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു മുകുള്‍റോയ്. മമതയുടെ വലംകൈയ്യായി അറിയപ്പെടുന്ന മുകുള്‍ റോയ് ജൂണ്‍ 8ന് ചേര്‍ന്ന തൃണമൂലിന്റെ തെരെഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ നിന്നും വിട്ടുനിന്നു പിന്നീട് റോയ് ബിജെപിയില്‍ ചേരുകയായിരുന്നു.

ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പിലെ തൃണമൂലിന്റെ ചരിത്രവിജയത്തിന് ശേഷം ബി ജെപിയിലേക്ക് ചേക്കേറിയ നിരവധി നേതാക്കളാണ് തിരിച്ച് തൃണമൂലില്‍ എത്തിച്ചേരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത്. നേരത്തെ മുകുള്‍ റോയിയുടെ തിരിച്ചുപോക്ക് സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുഗതാറോയ് ഇതുസംബന്ധിച്ച് സൂചന നല്കിയത്.

മുസ്ലീം ജനവിഭാഗം മാന്യമായ കടുംബാസൂത്രണ പദ്ധതിക്ക് തയ്യാറാവണം: അസം മുഖ്യമന്ത്രി

ബിജെപിയിലേക്ക് ചേക്കേറിയ പല നേതാക്കളും തിരിച്ചുവരാനുള്ള സന്നദ്ധത പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബി ജെ പിയില്‍ ചേര്‍ന്നവരില്‍ രണ്ടുതരക്കാരുണ്ട്. ഹാര്‍ഡ് ലൈനേഴ്‌സും സോഫ്റ്റ് ലൈനേഴ്‌സും. പാര്‍ട്ടി മേധാവി മമതയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചവരാണ് ഹാര്‍ഡ് ലൈനേഴ്‌സ്. എന്നാല്‍ മറുവിഭാഗം മമതയെക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ല. മുകുള്‍റോയ് അത്തരത്തില്‍ മമതയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാത്തവരുടെ സംഘത്തിലാണ് ഉള്‍പ്പെടുന്നതെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുഗതാറോയ് അഭിപ്രായപ്പെട്ടു. ഇതോടെയാണ് മുകുള്‍ റോയിക്ക് തൃണമൂലിലേക്ക് തിരിച്ചുപോകാനുള്ള അരങ്ങൊരുങ്ങിയതായി സൂചന ലഭിച്ചത്. എന്നാല്‍ എല്ലാകാര്യവും മമതാ ദീദിയുടെ തീരുമാനത്തിലാണെന്നും സുഗത വ്യക്തമാക്കി. നേരത്തെ മുകുള്‍റോയിയുടെ ഭാര്യയെ തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാന്‍ മുകുള്‍ റോയ് ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ ബി ജെ പിയുടെ കോല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ നിന്ന് മുകുള്‍ റോയ് വിട്ടുനില്ക്കുകയും ചെയ്തിരുന്നു.

Next Story