Top

കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുകേഷ്; തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയെന്ന് താരം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. താന്‍ മത്സരിക്കണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്നും മത്സരിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുകേഷിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുള്ള പുതുവര്‍ഷ കലണ്ടര്‍ എംഎല്‍എ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ സജീവമായി തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും ജില്ലയിലെ സിപിഐഎം നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ […]

1 Jan 2021 10:54 PM GMT

കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുകേഷ്; തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയെന്ന് താരം
X

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. താന്‍ മത്സരിക്കണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്നും മത്സരിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുകേഷിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുള്ള പുതുവര്‍ഷ കലണ്ടര്‍ എംഎല്‍എ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ സജീവമായി തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും ജില്ലയിലെ സിപിഐഎം നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ എംഎല്‍എ തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

മുകേഷ് പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനം മണ്ഡലത്തില്‍ കാഴ്ച്ചവെച്ചിട്ടുണ്ടെന്നാണ് സിപിഐഎം നേതാക്കന്മാരുടെ പ്രതികരണം. കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ചുകൊണ്ടായിരുന്നു നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ സിപിഐഎമ്മിന് മികച്ച വിജയമായിരുന്നു നേടിയത്. കൊല്ലത്ത് പാര്‍ട്ടിക്ക് അനുകൂല സാഹചര്യം ഉള്ളതിനാല്‍ തന്നെ മുകേഷിനെ മത്സരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്.

Next Story