Top

‘എംഎല്‍എ ആയ കാലം മുതല്‍ കേള്‍ക്കുന്നതാണിത്; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുകേഷ്; കൊല്ലത്ത് വീണ്ടും മത്സരിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നടനും എംഎല്‍എയുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചത്, ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും. പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ നല്‍കിയ സേവനത്തില്‍ തൃപ്തിയുണ്ടെന്നാണ് അര്‍ത്ഥമെന്നും മുകേഷ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു മുകേഷിന്റെ പ്രതികരണം. മുകേഷിനെ മണ്ഡലത്തില്‍ കാണാറില്ലെന്ന ആരോപണത്തില്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഈ ആരോപണം തെരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ കേള്‍ക്കുന്നതാണ്. അതിപ്പോഴും തുടരുന്നു. ഇതല്ലാതെ തന്നെകുറിച്ച് മറ്റേതെന്തിലും ആരോപണം ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നായിരുന്നു മുകേഷിന്റെ […]

21 Feb 2021 1:37 AM GMT

‘എംഎല്‍എ ആയ കാലം മുതല്‍ കേള്‍ക്കുന്നതാണിത്; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുകേഷ്; കൊല്ലത്ത് വീണ്ടും മത്സരിച്ചേക്കും
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നടനും എംഎല്‍എയുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചത്, ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും. പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ നല്‍കിയ സേവനത്തില്‍ തൃപ്തിയുണ്ടെന്നാണ് അര്‍ത്ഥമെന്നും മുകേഷ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു മുകേഷിന്റെ പ്രതികരണം.

മുകേഷിനെ മണ്ഡലത്തില്‍ കാണാറില്ലെന്ന ആരോപണത്തില്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഈ ആരോപണം തെരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ കേള്‍ക്കുന്നതാണ്. അതിപ്പോഴും തുടരുന്നു. ഇതല്ലാതെ തന്നെകുറിച്ച് മറ്റേതെന്തിലും ആരോപണം ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാമ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നിലെന്നും മുകേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുള്ള പുതുവര്‍ഷ കലണ്ടര്‍ എംഎല്‍എ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ സജീവമായി തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും ജില്ലയിലെ സിപിഐഎം നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ എംഎല്‍എ തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

മുകേഷ് പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനം മണ്ഡലത്തില്‍ കാഴ്ച്ചവെച്ചിട്ടുണ്ടെന്നാണ് സിപിഐഎം നേതാക്കന്മാരുടെ പ്രതികരണം. കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ചുകൊണ്ടായിരുന്നു നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ സിപിഐഎമ്മിന് മികച്ച വിജയമായിരുന്നു നേടിയത്. കൊല്ലത്ത് പാര്‍ട്ടിക്ക് അനുകൂല സാഹചര്യം ഉള്ളതിനാല്‍ തന്നെ മുകേഷിനെ മത്സരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്.

Next Story