‘നൂറു വട്ടം നീ അത് ചെയ്യും; അവന്‍ ലീഗുകാരനാ, ഉപ്പാ നിന്നെ മനസിലാക്കാന്‍ വൈകി’; സുഹൈലിന് മന്‍സൂറിന്റെ സഹോദരന്റെ എണ്ണിയെണ്ണിയുള്ള മറുപടി

മന്‍സൂര്‍ വധക്കേസില്‍ കീഴടങ്ങിയ ഡിവൈഎഫ്‌ഐ നേതാവ് സുഹൈലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍. സുഹൈല്‍ തന്നെയാണ് മന്‍സൂറിനെ കൊന്നതെന്നും സംഭവസമയത്ത് അവന്‍ അവിടെയുണ്ടായിരുന്നെന്നും മുഹ്‌സിന്‍ വ്യക്തമാക്കി. മന്‍സൂര്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ തന്നെയാണെന്നും മുഹ്‌സിന്‍ അറിയിച്ചു.

മുഹ്‌സിന്‍ പറഞ്ഞത് ഇങ്ങനെ:

കൊല ചെയ്തവനു പേര് ഒന്നേ ഉള്ളു കൊലയാളി പടച്ച റബ്ബ് കൂടെ ഉണ്ട്
ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല !
കൊല്ലാന്‍ മാത്രം ഞാന്‍ ക്രൂരനാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?

  • ഉണ്ട് നീ അതും ചെയ്യും അതിന് അപ്പുറവും ചെയ്യും നിന്റെ മനസ്സ് അത്ര വികൃതമാ *
    മന്‍സൂര്‍ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നിങ്ങള്‍ക്കറിയില്ലേ ?
  • ഇപ്പോള്‍ നീ അഭിനയിച്ചത് പോലെ അവന്റെ മുന്നിലും അഭിനയിച്ചില്ലേ *
    അവന്റെ ഉപ്പ മുസ്തഫ്ക്ക എനിക്ക് പാര്‍ട്ടി അനുഭാവി എന്നതിലുപരി എന്റെ ഉപ്പയ്ക്ക് തുല്യമായിരുന്നില്ലേ ?
  • എന്റെ ഉപ്പാക്ക് നിന്നെ മനസ്സിലാക്കാന്‍ വൈകിപോയി എന്നാ കുറ്റബോധമാണ് ഉപ്പാക്ക് *

    പാര്‍ട്ടിയേക്കാള്‍ വലിയ സംഘടന ബന്ധം മന്‍സൂറും മുസ്തഫ്ക്കയുമായി എനിക്കില്ലേ ?
    കാന്തപുരം ഉസ്താദ് നേതൃത്വം കൊടുക്കുന്ന സുന്നീ സംഘടനയുടെ വക്താവ് കൂടിയായ എനിക്ക് ഇങ്ങനെ ഒരു കടും കൈ ചെയ്യാനോ അതിന് കൂട്ട് നില്‍ക്കാനോ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നോ ?
  • 100 വട്ടം നീ അത് ചെയ്യും
    നീ പറഞ്ഞ സംഘടനയും സംഘടന നേതാക്കന്മാരും നിനക്ക് ശിക്ഷ കിട്ടുന്നതിനു വേണ്ടി എന്റെ കുടുംബ തോടൊപ്പമാണ് *
    മന്‍സൂറിനോട് രാഷ്ട്രീയ വിരോധം ഉണ്ടാവാന്‍ അവന്‍ ഇപ്പോള്‍ ലീഗുകാരന്‍ ആവണ്ടേ ?
  • അവന്‍ ലീഗ്കാരനാ അതിന് നിന്റെ സര്‍ട്ടിഫിക്കറ്റ് ആവിശ്യമില്ല *
    കഴിഞ്ഞ നഗരസഭ തെരഞ്ഞടുപ്പ് മുതല്‍ സുന്നീ സംഘടനയെ അതിരറ്റ് സ്‌നേഹിക്കുന്ന മന്‍സൂര്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തേക്കാള്‍ അവന്റെ ഉപ്പയെ പോലെ മാറി ചിന്തിച്ചതിന്ന് തെളിവുകള്‍ എന്റെ പക്കലുണ്ട് !
    *എങ്കില്‍ നീ അത് കൊണ്ടുവാ
    കൊന്നിട്ടും എന്റെ അനിയനെ നീ വെറുതെ വിടുന്നില്ല അല്ലേ *

    അങ്ങനെ ഉള്ള മന്‍സൂറിനെ ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
    *100 വട്ടം നീയാണ് കൊന്നത് *
    വൈകുന്നേരങ്ങളില്‍ ഒന്നിച്ച് ഏറെ സന്തോഷത്തോടെ കളിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ഏറെ സംസാരിക്കാറുണ്ട്. അതിലേറെയും ഞങ്ങള്‍ സംസാരിച്ചത് രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും SSF ഇനേയും Sys ഇനേയും കുറിച്ചായിരുന്നു.
    എന്റെ അനിയനോടൊപ്പം ഉള്ളതാണെങ്കില്‍ പോലും അവനും എന്റെ അനിയനല്ലായിരുന്നോ?
    *നിന്റെ അനിയന്‍ അല്ല അങ്ങനെ നീ കണ്ടിട്ടില്ല *
    അവന്റെ ജ്യേഷ്ഠന്‍മാര്‍ മുനീബും മുബീനും എനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവരാണ് !
    *അവരാണ് ഏറ്റവും കൂടുതല്‍ നിന്നെ വെറുക്കുന്നത് *
    എന്റെ പല സംഘടന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആരുമറിയാതെ അകമഴിഞ്ഞ് സഹായിക്കുന്നവരായിരുന്നു മുസ്തഫ്ക്കയും മക്കളും !
    SSF , SYS , കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എപ്പോള്‍ വിളിച്ചാലും ഓടി വരികയും ആവശ്യമായാല്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന പൂര്‍ണമായും സംഘടന കുടുംബമാണ് മന്‍സുറിന്റേത്. ആ കുടുംബത്തെ ഒരു മുളള് കൊണ്ടെങ്കിലും വേദനിപ്പിക്കുവാന്‍ എനിക്ക് കഴിയുമോ ?
    നിനക്ക് പറ്റും നീ തെളീച്ചതാ

    ഒരിക്കലും കഴിയില്ല !
    എന്ന് മാത്രമല്ല എന്റെ പുല്ലൂക്കരയിലെ സഹോദരന്‍മാരില്‍ രാഷ്ട്രീയമായി പലരും വ്യത്യസ്ഥ ചേരിയില്‍ . ആണെങ്കിലും എന്റെ ആദര്‍ശം പറയുകയല്ലാതെ നാളിതു വരെ ഒരു ബല പ്രയോഗം പോലും തമ്മില്‍ നമ്മള്‍ നടത്തിയോ ?
    അങ്ങനെ പരസ്പരം രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞും തര്‍ക്കിച്ചും അവസാനം ചായ കുടിച്ചു ഒന്നിച്ചു യാത്ര ചെയ്യുന്നതും പിരിഞ്ഞു വീട്ടില്‍ പോകുന്നതുമല്ലാത്ത എന്ത് രാഷ്ട്രീയ വെറുപ്പാണ് പുല്ലൂക്കരയില്‍ തമ്മിലുള്ളത് ?
    അങ്ങനെയുള്ളപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ പേരില്‍ പ്രിയപ്പെട്ട മന്‍സൂറിനെ കൊല്ലാന്‍ ഞാന്‍ ഗൂഡാലോചന നടത്തുമെന്നും അതിന് വാട്‌സാപ്പ് സ്റ്റാറ്റസ് വെച്ച് തീരുമാനമെടുക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കുമെന്നും നിങ്ങള്‍ കരുതുന്നുണ്ടോ?
    *ഉണ്ട് *

    അങ്ങനെ നിങ്ങള്‍ വിശ്വസിച്ചെങ്കില്‍ ഇത്രയും കാലം പുല്ലൂക്കരയില്‍ ഞാനും നിങ്ങളും ചിരിച്ചു കളിച്ചു ജീവിച്ചത് പരസ്പരം മനസ്സ് കൊണ്ട് ഒന്നിച്ചല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
  • നിന്റെ മനസ്സ് ഒന്നിച്ചുനിക്കില്ല അത് മുമ്പും നീ പുല്ലൂക്കരയില്‍ കാണിച്ചതാ *
    ഞാന്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും എപ്പോഴും വൈകാരികമായി പ്രതികരിക്കാറുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. അന്നും അത് പോലെ പ്രതികരിച്ചു എന്നല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നുള്ളത് പടച്ച റബ്ബിനെ സാക്ഷിയായി ഞാന്‍ ഇവിടെ പറയുന്നു.
    മന്‍സൂറിന് അപകടം പറ്റിയത് തന്നെ ഞാന്‍ അറിയുന്നത് മന്‍സൂറിനൊപ്പം അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്ന എന്റെ സഹോദരന്‍ നസീഫ് എന്നെ ഫോണിലൂടെ അറിയിക്കുമ്പോള്‍ ആണ് .
  • നാവു എടുത്താല്‍ കളവു മാത്രമേ നീ പറയു എന്റെ കണ്ണ് മുമ്പില്‍ ഉള്ള നിന്നെ എന്തിനാ വിളിച്ചു അറിയിക്കുന്നെ *

    മന്‍സൂറിനെ കൊല്ലാന്‍ മാത്രം ക്രൂരനാണ് ഞാന്‍ എന്ന് എന്റെ പ്രിയപ്പെട്ട മുസ്തഫ്ക്ക വിശ്വസിക്കുന്നുണ്ടോ?
  • എന്റെ ഉപ്പ 100വട്ടം വിശ്വസിക്കുന്നു*
    നിയമ വ്യവസ്ഥിതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞാനവിടേക്ക് പോവുകയാണ്. അവിടെ ഞാന്‍ എന്റെ നിരപരാധിത്തം തെളിയിക്കും.
    *എനിക്കും
    നിന്നെ ഞാന്‍ കണ്ണ് കൊണ്ട് കണ്ടതാ *
    നുണ പരിശോധന അടക്കംമുള്ള ടെസ്റ്റ്കള്‍ക്ക് തയ്യാറാണ്.
    എനിക്ക് എന്റെ മന്‍സൂറിനെ കൊല്ലാന്‍ കഴിയില്ലെന്ന് . എല്ലാം റബ്ബില്‍ തവക്കുലാക്കി മുന്നോട്ട് പോകുകയാണ്.
    *റബ്ബിനെ പേടിയുണ്ടങ്കില്‍ നീ എന്റെ അനിയനെ കൊലില്ലായിരുന്നു *

    ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് വസീയത്തോടെ നിര്‍ത്തുന്നു.
    *പുല്ലൂക്കരയില്‍ നിന്ന് ആരും നിനക്ക് ദുആ ചെയ്യില്ല കാരണം അവര്‍ക്ക് അറിയാം നീയാണ് എന്റെ അനിയനെ കൊന്നത് *

അവന്റെ ഖബറില്‍ ഒരു പിടി മണ്ണ് വാരിയിടാന്‍ ആഗ്രഹിച്ചിരുന്നു’; കീഴടങ്ങും മുന്‍പ് മന്‍സൂര്‍ കേസ് പ്രതി പറഞ്ഞത്

Covid 19 updates

Latest News