Top

15 വര്‍ഷം മുമ്പ് പിണറായി തെരഞ്ഞെടുപ്പ് ഏജന്റായെന്ന് എംടി രമേശ് പറഞ്ഞ കെജി മാരാര്‍ മരിച്ചിട്ട് 26 വര്‍ഷം; ബിജെപി-സിപിഐഎം ബന്ധമെന്ന ആരോപണം പൊളിയുന്നു

കോഴിക്കോട്: കേരളത്തില്‍ സിപിഐഎം-ബിജെപി ധാരണയുണ്ടായിരുന്നെന്ന ബിജെപി നേതാവ് എംടി രമേശിന്റെ രമേശിന്റെ വാദം പൊളിയുന്നു. 15 വര്‍ഷം മുമ്പ് ഉദുമയില്‍ ബിജെപി നേതാവായിരുന്ന കെജി മാരാര്‍ മത്സരിച്ചപ്പോള്‍ പിണറായി വിജയനായിരുന്നു ചീഫ് ഏജെന്റ് എന്നായിരുന്നു എംടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍ 26 വര്‍ഷം മുമ്പ് അന്തരിച്ച കെജി മാരാര്‍ക്കുവേണ്ടി 15 വര്‍ഷം മുമ്പ് പിണറായി വിജയന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതാണ് ഉയരുന്ന ചോദ്യം. 1995ലായിരുന്നു കെജി മാരാര്‍ എന്ന ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷന്റെ മരണം. […]

18 March 2021 2:52 AM GMT

15 വര്‍ഷം മുമ്പ് പിണറായി തെരഞ്ഞെടുപ്പ് ഏജന്റായെന്ന് എംടി രമേശ് പറഞ്ഞ കെജി മാരാര്‍ മരിച്ചിട്ട് 26 വര്‍ഷം; ബിജെപി-സിപിഐഎം ബന്ധമെന്ന ആരോപണം പൊളിയുന്നു
X

കോഴിക്കോട്: കേരളത്തില്‍ സിപിഐഎം-ബിജെപി ധാരണയുണ്ടായിരുന്നെന്ന ബിജെപി നേതാവ് എംടി രമേശിന്റെ രമേശിന്റെ വാദം പൊളിയുന്നു. 15 വര്‍ഷം മുമ്പ് ഉദുമയില്‍ ബിജെപി നേതാവായിരുന്ന കെജി മാരാര്‍ മത്സരിച്ചപ്പോള്‍ പിണറായി വിജയനായിരുന്നു ചീഫ് ഏജെന്റ് എന്നായിരുന്നു എംടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍ 26 വര്‍ഷം മുമ്പ് അന്തരിച്ച കെജി മാരാര്‍ക്കുവേണ്ടി 15 വര്‍ഷം മുമ്പ് പിണറായി വിജയന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതാണ് ഉയരുന്ന ചോദ്യം.

1995ലായിരുന്നു കെജി മാരാര്‍ എന്ന ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷന്റെ മരണം. എംടി രമേശ് പറയുന്ന കണക്കനുസരിച്ച് നോക്കിയാല്‍ പിണറായി വിജയന്‍ ചീഫ് ഏജന്റായിരുന്ന കെജി മാരാറുടെ മത്സരം 2006ലാണ്.

സിപിഐഎം- ബിജെപി ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണം ശരിവെച്ചായിരുന്നു എംടി രമേശിന്റെ പരാമര്‍ശം. 15 വര്‍ഷം മുമ്പ് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയുണ്ടായിരുന്നെന്നാണ് അദ്ദേഹം വാദിച്ചത്. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊ-ലീ-ബി സഖ്യം രഹസ്യമല്ലെന്നും പരസ്യമായി മല്‍സരിച്ചതാണെന്നും രമേശ് പറഞ്ഞു. വടകരയിലും ബേപ്പൂരിലും പരാജയപ്പെട്ട മോഡലാണ് കോ-ലി-ബി സഖ്യം ഇത് പഴയ കാര്യമാണ്. ഇപ്പോള്‍ അതിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story