Top

‘ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന യുഡിഎഫ് നേതാക്കന്മാരുണ്ട്’; സത്യപ്രതിജ്ഞ ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന് എംഎസ്എഫ് ദേശീയാധ്യക്ഷന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുനായി എംഎസ്എഫ് ദേശീയ പ്രസിഡണ്ട്ടിപി അഷ്‌റഫലി. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പേ കേരളത്തിലെ പൊതുജനങ്ങളെ പ്രതിപക്ഷ നേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാമെന്നാണ് അഷ്‌റഫലി മുന്നോട്ട് വെക്കുന്നത്. സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില യുഡിഎഫ് നേതാക്കന്മാരെങ്കിലും ഉണ്ടെന്നും ഇവര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം, പിണറായി വിജയന്റെ ഇഷ്ടക്കാരനാകാന്‍ മത്സരിക്കരുതെന്നും അഷ്‌റഫലി വിമര്‍ശിച്ചു. യുഡിഎഫ് മരണത്തിന്റെ വ്യാപാരികളാവരുത്, ബഹിഷ്‌കരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അഷ്‌റഫലി പറഞ്ഞു. […]

17 May 2021 11:19 PM GMT

‘ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന യുഡിഎഫ് നേതാക്കന്മാരുണ്ട്’; സത്യപ്രതിജ്ഞ ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന് എംഎസ്എഫ് ദേശീയാധ്യക്ഷന്‍
X

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുനായി എംഎസ്എഫ് ദേശീയ പ്രസിഡണ്ട്
ടിപി അഷ്‌റഫലി. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പേ കേരളത്തിലെ പൊതുജനങ്ങളെ പ്രതിപക്ഷ നേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാമെന്നാണ് അഷ്‌റഫലി മുന്നോട്ട് വെക്കുന്നത്.

സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില യുഡിഎഫ് നേതാക്കന്മാരെങ്കിലും ഉണ്ടെന്നും ഇവര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം, പിണറായി വിജയന്റെ ഇഷ്ടക്കാരനാകാന്‍ മത്സരിക്കരുതെന്നും അഷ്‌റഫലി വിമര്‍ശിച്ചു. യുഡിഎഫ് മരണത്തിന്റെ വ്യാപാരികളാവരുത്, ബഹിഷ്‌കരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അഷ്‌റഫലി പറഞ്ഞു.

അഷ്‌റഫലിയുടെ വാക്കുകള്‍-

കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകള്‍ പാലിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്കുന്നത്. ഇതിനു ഡഉഎ നേതാക്കള്‍ പങ്കെടുത്ത് കൂട്ടുനില്‍ക്കരുത്, ചടങ്ങ് ബഹിഷ്‌കരിക്കണം.
500 എന്നത് ഒരു വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ട്. സ്വന്തം വീടിനകത്തു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കൂടിയിരിക്കുന്നത് പോലും ഒഴിവാക്കണമെന്ന് പത്രസമ്മേളനത്തിലൂടെ പറയുന്ന മുഖ്യമന്ത്രിയുടെ തനിസ്വരൂപം വെളിവാകുകയാണ് ഇപ്പോള്‍.
സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില ഡഉഎ നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം. ‘പിണറായിയുടെ ഇഷ്ടക്കാരാകാന്‍’ ഇനിയും മത്സരിക്കരുത്.
ജനങ്ങളെ പൂട്ടിയിടുകയും മാതൃകയാക്കേണ്ട അധികാരികള്‍ എല്ലാ പ്രോട്ടോക്കളും ലംഘിച്ചു ആഘോഷിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ യു ഡി എഫുകാര്‍ ആ മരണത്തിന്റെ വ്യാപാരികളില്‍ ഉള്‍പ്പെടേണ്ട. ബഹിഷ്‌കരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കുന്നതിനു മുമ്പേ കേരളത്തിലെ പൊതുജനത്തെ പ്രതിപക്ഷനേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാം.

500 പേരെ ഉള്‍ക്കൊള്ളിച്ച് മെയ് 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്ത് നടക്കുന്നത്. ക്ഷണിക്കപ്പെട്ട 500 പേര്‍ക്കാണ് അനുമതി.

കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേര്‍…

Posted by Tp Asharafali on Monday, May 17, 2021

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

‘അമ്പതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ് സെന്‍ട്രല്‍ സ്റ്റേഡിയം. എന്നാല്‍, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ചുരുക്കുന്നത്. അഞ്ഞൂറുപേര്‍ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല. 140 നിയമസഭാ സാമാജികരുണ്ട്. 29 എംപിമാരുണ്ട്. പാര്‍ലമെന്ററി പാര്‍ടി യോഗമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരൊക്കെയെന്ന് നിശ്ചയിക്കുന്നത്. ആ പാര്‍ലമെന്ററി പാര്‍ടി അംഗങ്ങളെ, അതായത് എംഎല്‍എമാരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല.’

Next Story