Top

'ബീസ്റ്റ്' ചെന്നൈ ഷെഡ്യൂള്‍ ഉടന്‍ അവസാനിക്കും; വിജയ് ഇനി റഷ്യയിലേക്ക്

17 Aug 2021 1:17 PM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റ് ചെന്നൈ ഷെഡ്യൂള്‍ ഉടന്‍ അവസാനിക്കും; വിജയ് ഇനി റഷ്യയിലേക്ക്
X


വിജയ് നായകനാവുന്ന ബീസ്റ്റിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ ചെന്നൈയിലാണ് ചിത്രീകരണം നടക്കുന്നത്. ജൂലൈ 1ന് ആരംഭിച്ച ഷൂട്ടിങ്ങ് അടുത്ത് തന്നെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ ഷെഡ്യൂളിന് ശേഷം ബീസ്റ്റ് ടീം അടുത്ത ഷെഡ്യൂളിനായി റഷ്യയിലേക്ക് പോകുമെന്നാണ് സൂചന. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മാറ്റം വരുകയാണെങ്കില്‍ യാത്ര ഉണ്ടായിരിക്കുന്നതല്ല.
ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലില്‍ വിജയ്യും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. 20 ദിവസമായിരുന്നു ജോര്‍ജിയയിലെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് താരങ്ങളും അണിയറ പ്രവര്‍ത്തകരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താനായില്ല. അതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് അനുസരിച്ച് ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാകുമോ എന്നതില്‍ ഉറപ്പില്ല.
ബീസ്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷോട്ട് ഗണ്‍ പിടിച്ച് നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് ഉള്ളത്. ബീസ്റ്റില്‍ വിജയ് പൊലീസാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്.
ചിത്രത്തില്‍ അപര്‍ണ്ണ ദാസ്, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. സണ്‍ പിക്‌ച്ചേഴ്‌സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
Next Story