Top

'ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്'; സർബത്ത് ഷമീറിനെക്കുറിച്ച് വിജയ് ബാബു

ഒരിക്കൽ പൊലീസ് ചെക്കിങ്ങിനിടയിൽ തനിക്ക് ഉണ്ടായ രസകരമായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു.

16 Aug 2021 11:52 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്; സർബത്ത് ഷമീറിനെക്കുറിച്ച് വിജയ് ബാബു
X


ജയസൂര്യ നായകനായെത്തി തരംഗം അമൂഹ അംധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ച സിനിമയാണ് ആട്. ചിത്രത്തിൽ ഏറെ കയ്യടി നേടിയ കഥാപാത്രമായിരുന്നു വിജയ് ബാബു അവതരിപ്പിച്ച സർബത്ത് ഷമീർ. ഇപ്പോഴിതാ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് ബാബു.
സർബത്ത് ഷമീർ എന്ന പേരിലാണ് പലപ്പോഴും താൻ അറിയപ്പെടുന്നത് എന്ന് അദ്ദേഹം പറയുന്നു. ഒരു കഥാപാത്രത്തിന്റെ പേരിൽ ഒരു നടൻ അറിയപ്പെടുക എന്നത് വലിയ ഒരു അനുഗ്രഹം ആണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ പൊലീസ് ചെക്കിങ്ങിനിടയിൽ തനിക്ക് ഉണ്ടായ രസകരമായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പരിപാടിയിലാണ് അദ്ദേഹം സർബത്ത് ഷമീറിനെക്കുറിച്ച് പറഞ്ഞത്.
വിജയ് ബാബുവിന്റെ വാക്കുകൾ:
ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബാംഗ്ലൂരിൽ നിന്നും ഓൺ റോഡ് വരുമ്പോൾ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. ഞാൻ മാസ്ക് ഊരിയപ്പോൾ അവർ ഷമീർ സർ എന്നാണ് വിളിച്ചത്. ഷമീർ സർ എവിടെ പോകുന്നു എന്നാണ് അവർ ചോദിച്ചത്. അപ്പോൾ അങ്ങനെ അവർ നമ്മളെ തിരിച്ചറിയുന്നു എന്നതിൽ സന്തോഷം. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രമായി അവർ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. അവർക്ക് എന്നെ വിജയ് ബാബു എന്ന വ്യക്തിയായി അറിയില്ല. അവർക്ക് ഞാൻ സർബത്ത് ഷമീർ എന്ന കഥാപാത്രമാണ്.
വിജയ് ബാബു നിർമിക്കുന്ന പുതിയ ചിത്രമായ ഹോം ഈ മാസം 19ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. ഇന്ദ്രൻസ് നായ്ക്കാനാകുന്ന ചിത്രത്തിൽ വിജയ് ബാബുവും അഭിനയിക്കുന്നുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോമം എന്ന ചിത്രവും ഒരുക്കുന്നത്.ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 2021 മെയിലാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തംരംഗത്തോടെയാണ് ചിത്രത്തിന് റിലീസ് മാറ്റിവെക്കേണ്ടി വന്നത്.




































Popular Stories

    Next Story