Top

ടൊവിനോക്കും യുഎഇ ഗോള്‍ഡന്‍ വിസ; മറ്റ് യുവ താരങ്ങള്‍ക്കും ഉടന്‍ വിസ ലഭിക്കും

30 Aug 2021 10:45 AM GMT
ഫിൽമി റിപ്പോർട്ടർ

ടൊവിനോക്കും യുഎഇ ഗോള്‍ഡന്‍ വിസ; മറ്റ് യുവ താരങ്ങള്‍ക്കും ഉടന്‍ വിസ ലഭിക്കും
X

യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസക്ക് അര്‍ഹനായി നടന്‍ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം ടൊവിനോ യുഎഇയില്‍ എത്തിയിരുന്നു. ഇന്നാണ് ടൊവിനോ വിസ സ്വീകരിക്കുന്നത്. മറ്റ് യുവ താരങ്ങള്‍ക്കും താമസിയാതെ ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രാഫ്റ്റ്‌സ്മാന്‍, ക്രിയേറ്റീവ് സംരംഭകര്‍, മറ്റു കലാ പ്രതിഭകള്‍ എന്നിവര്‍ക്ക് ഇന്ന് (30) മുതല്‍ 10 വര്‍ഷത്തെ കള്‍ചറല്‍ വീസ നല്‍കുമെന്ന് ദുബായ് കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി അറിയിച്ചു.

കലാകാരന്മാരും സര്‍ഗാത്മകരംഗത്ത് പ്രവര്‍ത്തിക്കരും 10 വര്‍ഷത്തെ വീസയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ അപേക്ഷകള്‍ [email protected] എന്ന മെയിലിലേയ്ക്കാണ് അയക്കേണ്ടത്. പാസ്‌പോര്‍ട് കോപ്പി, എമിറേറ്റ്‌സ് ഐഡി, സാംസ്‌കാരിക ജീവിതത്തെക്കുറിച്ചുള്ള വിവരണം, ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ജോലിചെയ്യുന്ന സ്ഥലം എന്നിവ കൂടാതെ, വിദ്യാഭ്യാസ യോഗ്യത, സമൂഹത്തിന് നല്‍കി സംഭാവനകളുടെ രേഖകള്‍, തൊഴില്‍ തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും കൈമാറണം.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് ആദ്യമായി ഈ അംഗീകാരം ലഭിച്ച മലയാളി താരങ്ങള്‍. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും വിസ ലഭിച്ചിരുന്നു.
Next Story