Top

'സണ്ണി'; മേക്കിങ്ങ് വീഡിയോ പങ്കുവെച്ച് ആമസോണ്‍

27 Sep 2021 10:59 AM GMT
ഫിൽമി റിപ്പോർട്ടർ

സണ്ണി; മേക്കിങ്ങ് വീഡിയോ പങ്കുവെച്ച് ആമസോണ്‍
X

ജയസൂര്യ കേന്ദ്ര കഥാപാത്രമായ രഞ്ജിത്ത് ശങ്കര്‍ ചിത്രം സണ്ണിയുടെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക യൂട്യൂബ് ചാനിലിലാണ് വീഡിയോ റിലീസ് ചെയ്തത്. ആമസോണില്‍ സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ അഭിനേതാവായി ജയസൂര്യ മാത്രമാണ് ഉള്ളതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

കൊവിഡ് മഹാമരിയുടെ തുടക്ക സമയത്ത് ദുബൈയില്‍ നിന്നും കേരളത്തിലെത്തിയ സണ്ണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ അഭിനയജീവിതത്തിലെ നൂറാമത്തെ ചിത്രം കൂടിയാണ് സണ്ണി. ഇന്ത്യയുള്‍പ്പെടെ 240 രാജ്യങ്ങളിലാണ് ചിത്രം ആമസോണിലൂടെ റിലീസ് ചെയ്തത്. സൂഫിയും സുജാതയുമാണ് ആദ്യമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ ചിത്രം.

ഡ്രീംസ് ആന്‍ഡ് ബിയോണിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.


Next Story