Top

ബാലയുടെ രണ്ടാം വിവാഹം സ്ഥിരീകരിച്ച് ശ്രീശാന്ത്; വധുവിനൊപ്പം വീഡിയോ

ബാല തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്.

20 Aug 2021 9:38 AM GMT
ഫിൽമി റിപ്പോർട്ടർ

ബാലയുടെ രണ്ടാം വിവാഹം സ്ഥിരീകരിച്ച് ശ്രീശാന്ത്; വധുവിനൊപ്പം വീഡിയോ
X


നടൻ ബാല വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്ത സ്ഥിരീകരിച്ച് ശ്രീശാന്ത്. ബാലയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് ശ്രീശാന്ത് നടന്റെ വധുവിനെ പരിചയപ്പെടുത്തിയത്.
'ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം', എന്നാണ് വിഡിയോയിൽ ശ്രീശാന്ത് പറയുന്നത്. തൊട്ടടുത്തായി ശ്രീശാന്തിന്റെ ഭാര്യയേയും ബാലയേയും അദ്ദേഹത്തിന്റെ വധുവിനേയും കാണാം. അതിന് ശേഷം ഇരുവരും ചേർന്ന് ക്രിക്കറ്റ് കളിക്കുന്നതും കാണാം. ബാല തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്.

2010ലാണ് ബാല ആദ്യമായി വിവാ​​ഹിതനാവുന്നത്. ഏഷ്യാനെറ്റിന്റെ മ്യൂസിക് റിയാലിറ്റി റോയിൽ വെച്ചാണ് ബാലയും ​ഗായിക അമൃതയും കണ്ട് മുട്ടുന്നത്. തുടർന്ന് 2012ൽ ഇരുവർക്കും കുഞ്ഞ് ജനിച്ചു. അവന്തിക എന്നാണ് കുട്ടിയുടെ പേര്. എന്നാൽ 2016 മുതൽ ഇരുവരും പിരിഞ്ഞ് ജീവിക്കുകയായിരുന്നു. പിന്നീട് 2019ലാണ് നിയമപരമായി ബന്ധം വേർപിരിഞ്ഞത്.
നിലവിൽ ബാല രജനികാന്ത് നായകനായ അണ്ണാത്തയുടെ ഷൂട്ടിങ്ങിന് ലഖ്നൗലാണ്. ചിത്രത്തിൽ നയൻതാര, ഖുശ്ബു എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.


Next Story