Top

'ആക്ഷേപം ഉന്നയിക്കുന്നവർ യേശുവിനെ അറിഞ്ഞിട്ടില്ല'; സിനിമ ഇതേപേരിൽ തന്നെ തിയേറ്ററുകളിൽ എത്തും; നാദിർഷയ്ക്ക് പൂർണ്ണപിന്തുണ എന്ന് സിബി മലയിൽ

ഇത് അനുവദിച്ചുകൊടുത്താൽ ഭാവിയിൽ വലിയ രീതിയിൽ ഇത്തരം ഇടപെടലുകൾക്ക് വഴി തുറന്നു കൊടുക്കുന്നത് പോലെയാകും.

9 Aug 2021 10:55 AM GMT
ഫിൽമി റിപ്പോർട്ടർ

ആക്ഷേപം ഉന്നയിക്കുന്നവർ യേശുവിനെ അറിഞ്ഞിട്ടില്ല; സിനിമ ഇതേപേരിൽ തന്നെ തിയേറ്ററുകളിൽ എത്തും; നാദിർഷയ്ക്ക് പൂർണ്ണപിന്തുണ എന്ന് സിബി മലയിൽ
X



ഈശോ എന്ന സിനിമയുടെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ നാദിർഷയ്ക്ക് പിന്തുണ അറിയിച്ച് സംവിധായകൻ സിബി മലയിൽ. ഒരു സിനിമ പറയുന്ന ആശയം എന്ത് എന്ന് അറിയാതെ അതിൽ പേര് ഒരു കാരണമാക്കി വിവാദങ്ങൾ ഉണ്ടാക്കുന്നത് തീർത്തും ദൗർഭാഗ്യകരമായ അവസ്ഥയാണെന്ന് സിബി മലയിൽ പറഞ്ഞു.
ഇത്തരം പ്രവണതകൾ വടക്കേ ഇന്ത്യയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. കേരളത്തിലും ഇങ്ങനെ സംഭവിച്ചു എന്നത് ഭീകരമായ ഒരു അവസ്ഥയാണ്. ഈ വിഷയത്തിൽ നാദിർഷയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈശോ എന്ന ചിത്രം അതേപേരിൽ തന്നെ തിയേറ്ററുകളിൽ എത്തും. ഇവിടെ വിട്ടുവീഴ്‌ച നടത്തിയാൽ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ കടന്നു കയറുന്നവർക്ക് വഴി പോലെയാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവി ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബി മലയിലിന്റെ വാക്കുകൾ:
ഇത് കേരമല്ലേ. കേരളത്തിൽ അത്തരം ഭീഷണികൾക്ക് വഴങ്ങി സിനിമ ചെയ്യുവാൻ ചലച്ചിത്രപ്രവർത്തകർ തയ്യാറാവുകയില്ല. വളരെ ദൗർഭാഗ്യകരമായ നിലപാടാണ് സഭയുടെ വക്താക്കൾ എന്ന വ്യാഖ്യാനവുമായി ചിലർ പറയുന്നത്.
അവർ ഇതിന്റെ യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കാതെ, ഇതിന്റെ കഥ എന്ത്, സദാംവിധായകൻ എന്നതാണ് പറയുവാൻ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയാതെ ഒരു പേരിന്റെ പേരിൽ ഇത്തരം അധിക്ഷേപങ്ങളും ആക്ഷേപങ്ങളും ഉയർത്തുന്നത് ക്രിസ്തീയ സമൂഹത്തിന് നാണക്കേടാണ്.
സിനിമകളുടെ കഥയെക്കുറിച്ച് പുസ്തകങ്ങളിലെ പരാമർശങ്ങളെക്കുറിച്ചൊക്കെ ഇത്തരം ആക്ഷേപങ്ങൾ ഇതിനു മുൻപും നമ്മൾ കണ്ടതാണ്. മീശ എന്ന നോവലിന്റെ പേരിൽ ഉയർന്നു വന്ന പ്രതിഷേധങ്ങൾ നമ്മൾ കണ്ടതാണ്. സിനിമകളെ സംബന്ധിച്ചിടത്തോളം അത് പറയാൻ ഉദ്ദേശിക്കുന്ന കാര്യം എന്തെന്ന് മനസ്സിലാക്കാതെ പേരിന്റെ പേരിൽ പ്രശ്ങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുള്ളത് വടക്കേ ഇന്ത്യയിലാണ്. അത്തരം പ്രതിഷേധങ്ങൾക്ക് എതിരെ കേരളത്തിലെ സാംസ്കാരിക പ്രവർത്തകരും സിനിമ പ്രവർത്തകരും പ്രതിരോധവും തീർത്തിട്ടുണ്ട്.
എന്നാൽ കേരളത്തിൽ ഇങ്ങനെ സംഭവിച്ചു എന്നത് തീർത്തു ഖേദകരമാണ്. പ്രത്യേകിച്ച് ക്രിസ്തീയ സമൂഹത്തിൽ നിന്നും. ക്രിസ്തീയ സമൂഹം പ്രതിനിധാനം ചെയ്യുന്നത് ക്രിസ്തു എന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശ വാഹകനെയാണ്. ആ അടിസ്ഥാന നിലപാടുകളെ എതിർക്കുന്ന തരത്തിലാണ് ഇപ്പോൾ നടക്കുനാണ് കാര്യങ്ങൾ. ക്രിസ്തുമത വിശ്വാസികൾ എന്നപേരിൽ അല്ലെങ്കിൽ സഭയുടെ പ്രതിനിധികൾ എന്നപേരിൽ വന്നിരിക്കുന്ന ഇവരുടെ പ്രവർത്തികളാണ് ക്രിസ്തുവിനെ വേദനിപ്പിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് മുഴുവൻ ക്രിസ്തീയ സമൂഹത്തിന് തന്നെ അപമാനകരമായ കാര്യമാണ്.
നാദിർഷയ്ക്ക് പൂർണ്ണ പിന്തുണയും ഫെഫ്ക നൽകിയിട്ടുണ്ട്. ഇത് അനുവദിച്ചുകൊടുത്താൽ ഭാവിയിൽ വലിയ രീതിയിൽ ഇത്തരം ഇടപെടലുകൾക്ക് വഴി തുറന്നു കൊടുക്കുന്നത് പോലെയാകും. ഒരു സിനിമയ്ക്ക് പേരിടാൻ അല്ലെങ്കിൽ ഒരു കഥ പറയാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് സെൻസർബോർഡിനും അപ്പുറത്തേക്ക് ഉള്ള തീരുമനം എടുക്കുന്ന അവസ്ഥയിലേക്ക് നമ്മൾ വിട്ടുകൊടുക്കുന്ന ഒരു തീരുമാനമാണ്.
അത് ഒരിക്കലും അനുവദിച്ചുകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല.ഈ സിനിമ ഇതേപേരിൽ തന്നെ തിയേറ്ററുകളിൽ എത്തും. ഈ ആക്ഷേപം ഉന്നയിക്കുന്ന ഉന്നയിക്കുന്ന വ്യക്തികൾ യേശുവിനെ അറിഞ്ഞിട്ടില്ല എന്നുള്ളതാണ്. ഈശോ എന്ന രക്ഷകനെ ആ ദൈവപുത്രനെ അറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സന്ദേശം മനസ്സിലാക്കിയിട്ടില്ല.


Next Story