Top

അഴിമതി നടത്തി മാത്രമോ രാഷ്ട്രീയജീവിതം; 'മെമ്പര്‍'മാരുടെ ജീവിതം പറഞ്ഞ് 'രമേശന്‍'

25 Feb 2022 1:45 PM GMT
വി.എസ് ഹൈദരലി

അഴിമതി നടത്തി മാത്രമോ രാഷ്ട്രീയജീവിതം; മെമ്പര്‍മാരുടെ ജീവിതം പറഞ്ഞ് രമേശന്‍
X

രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമകള്‍ നിരവധി മലയാളത്തില്‍ ഉണ്ട്. അത്തരം സിനിമയിലേയ്ക്ക് ചേര്‍ത്ത് വയ്ക്കാവുന്ന സിനിമയാണ് 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്'. നവാഗതരായ ആന്റോ ജോസ് പേരേരയും എബി ട്രീസ പോളുമാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സിനിമാ സ്വപ്നമാണ് ഇരുവരുടെയും. അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രം ഒരു ഗ്രാമത്തിലെ രാഷ്ട്രീയ കാഴ്ചകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന ആദ്യ സിനിമ കൂടിയാണ് മെമ്പര്‍ രമേശന്‍.

ഇടതുപക്ഷ സഹയാത്രികനായ അച്ഛന്റെ മകനാണെങ്കിലും വലുതുപക്ഷ രാഷ്ട്രീയ മീറ്റിംഗുകളില്‍ ആള്‍ ബലം കാണിക്കുന്നതിന് മാത്രം പങ്കെടുക്കുന്നത്ര മാത്രം രാഷ്ട്രീയ പ്രവര്‍ത്തനവും പരിചയവുമുള്ള ഒ.എം. രമേശന്‍ ഇടുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റില്‍ വലുതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. തികച്ചും യാദൃശ്ചികമായാണ് മത്സരിക്കാന്‍ ഒരു അവസരം ലഭിക്കുന്നത് ആ ഗ്രാമത്തില്‍ പെയിന്റ് പണിയായി ജീവിച്ചു നടക്കുന്ന കുറെ ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും പെട്ടെന്നാണ് മത്സര രംഗത്തേക്ക് എത്തിയത്. മത്സരിക്കുകയും തുടര്‍ന്ന് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്ന രമേശന്‍ പ്രതീക്ഷിക്കുന്നതുപോലെയായിരുന്നില്ല പ്രായോഗിക രാഷ്ട്രീയം. രാഷ്ട്രീയമെന്ന് ഒരു വിഭാഗം വിളിക്കുന്ന അഴിമതി രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത രമേശന്‍ പിന്നീട് രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും നേരിടുന്ന വെല്ലുവിളികളാണ് ചിത്രം പറയുന്നത്.

നിരവധി പരിമിതികളുള്ള ജനപ്രതിനിധിയാണ് വാര്‍ഡ് മെമ്പര്‍. മെമ്പര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം കൊണ്ട് ഒരിക്കലും അവരുടെ സ്വാഭാവിക ജീവിതം സാധ്യമല്ല. മുഴുവന്‍ സമയ മെമ്പര്‍ എന്നത് അസാധ്യമായ കാര്യമാണ്. എന്നാല്‍ നമുക്ക് ചുറ്റിലും നാം കാണുന്നത് അത്തരത്തിലുള്ളവരെയാണ്. സാധാരണ കൂലിപ്പണിക്കാരന് ലഭിക്കുന്ന തുക പോലും മെമ്പര്‍ക്ക് ശമ്പളമായി ലഭിക്കുന്നില്ല. അഴിമതി നടത്തിയാല്‍ മാത്രം ജീവിതം മുന്നോട്ടു കഴിയാന്‍ പറ്റുന്ന അവസ്ഥയിലേക്ക് എത്തുന്ന നിലയിലേക്ക് മെമ്പര്‍ രമേഷിനെ ജീവിതം മാറുമോ എന്ന സംശയവും സിനിമ കാണുമ്പോള്‍ നമുക്ക് തോന്നിപ്പോകും. അതേസമയം വാര്‍ഡിലെ പ്രശ്നങ്ങളിലും വിശേഷങ്ങളിലും മെമ്പര്‍ അവശ്യ സാന്നിദ്ധ്യവുമാണ്. അത് തന്നെയാണ് ഈ ചിത്രത്തില്‍ മെമ്പര്‍ രമേശനും നേരിടുന്ന വെല്ലുവിളി. സത്യസന്ധമായ കാഴ്ചപ്പാടുകളുള്ള രമേശന് സ്വതന്ത്രമായി തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കുന്നില്ല. അതിനെ രമേശന്‍ എങ്ങനെ അതിജീവിക്കും എന്നാണ് ചിത്രം പറയുന്നത്.

അര്‍ജ്ജുന്‍ അശോകന്‍ മെമ്പര്‍ രമേശന്‍ എന്ന കഥാപാത്രത്തെ വിശ്വസനീയവും സ്വാഭാവികമായി സ്‌ക്രീനില്‍ പകര്‍ന്നാടിയിട്ടുണ്ട്. അച്ഛന്‍ ഹരിശ്രീ അശോകന്റെ തമാശ നിറഞ്ഞ അഭിനയം. അര്‍ജുന്‍ അശോകന് സിനിമയ്ക്ക് ഗുണം ചെയ്തു എന്നു പറയാം. സാബുമോന്‍, ചെമ്പന്‍ വിനോദ് ജോസ്, ഇന്ദ്രന്‍സ്, ശബരീഷ് വര്‍മ്മ, മാമുക്കോയ എന്നിവരും തങ്ങളെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. എടുത്ത് പറയേണ്ട പ്രകടനം ജോണി ആന്റണിയുടേതാണ്. സമീപകാല സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയ ജോണി ആന്റണി തന്റെ കഥാപാത്രത്തെ രസകരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണ് മെമ്പര്‍ രമേശന്‍.

Story Highlights; Member Rameshan 9am Ward movie review

Next Story