Top

പുതുമയുടെ ആവേശവും ആകാംക്ഷയും സമ്മാനിച്ച അനൂപ് മേനോൻ ചിത്രം; 'കിംഗ് ഫിഷ്' റിവ്യൂ

മനസിൽ തൊടുന്ന ഒരുപാട് മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രം കാമ്പുള്ള, പ്രസക്തിയുള്ള കഥയാണ് പറയുന്നത്

17 Sep 2022 8:42 AM GMT
ഫിൽമി റിപ്പോർട്ടർ

പുതുമയുടെ ആവേശവും ആകാംക്ഷയും സമ്മാനിച്ച അനൂപ് മേനോൻ ചിത്രം; കിംഗ് ഫിഷ് റിവ്യൂ
X

നടനായും രചയിതാവും നിർമാതാവുമൊക്കെയായി മനോഹര ചിത്രങ്ങൾ സമ്മാനിച്ച അനൂപ് മേനോൻ സംവിധായകന്റെ കുപ്പായണിഞ്ഞിരിക്കുകയാണ് 'കിംഗ് ഫിഷ്' എന്ന ചിത്രത്തിലൂടെ. ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. അനൂപ് മേനോൻ തന്നെ തിരക്കഥയൊരുക്കിയ‌ ഒരുക്കിയ ചിത്രത്തിൽ അനൂപ് മേനോനും രഞ്ജിത്തുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ടെക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് നിർമ്മിച്ചിരിക്കുന്ന സിനിമയിൽ ദുർഗാ കൃഷ്ണ, നിരഞ്ജന അനൂപ്, നിസ എന്നീ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിവ്യാ പിള്ളയും 'കിംഗ് ഫിഷി'ൽ മറ്റൊരു വേഷം ചെയ്യുന്നുണ്ട്. ഇതിലെ ഗാനങ്ങളും ടീസറുകളുമെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത സിനിമാനുഭവമാണ് 'കിംഗ് ഫിഷ്' സമ്മാനിക്കുന്നത്.

'കിംഗ് ഫിഷ്' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനെ കണ്ടെത്തുന്നതിനു വേണ്ടി ഗോസിപ്പ് വാർത്തകൾ എഴുതുന്ന ഒരു പത്രപ്രവർത്തകൻ നിയോഗിക്കപ്പെടുകയും, അയാൾ ആ അന്വേഷണവുമായി മുന്നോട്ട് നീങ്ങുന്നിടത്തു നിന്നുമാണ് ഈ ചിത്രം ആരംഭിക്കുന്നത്. ഭാസ്കര വർമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് അവതരിപ്പിക്കുന്ന ദശരഥ വർമയായും എത്തുന്നു. ഭാസ്കര വർമ്മ നേരിടുന്ന രസകരവും എന്നാൽ ത്രില്ലിങ്ങോടെയുമാണ് മുന്നോട്ട് പോകുന്നത്.

വളരെ വ്യത്യസ്തമായ രീതിയിൽ ഒരു കഥഅവതരിപ്പിച്ചു കൊണ്ടാണ് അനൂപ് മേനോൻ എന്ന സംവിധായകൻ ഒരിക്കൽ കൂടിയെത്തിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയാണ് എടുത്തു പറയേണ്ട മറ്റൊന്ന്. എന്നാൽ ആ തിരക്കഥക്ക് ഒരു സംവിധായകൻ എന്ന നിലയിൽ അനൂപ് മേനോൻ ഒരുക്കിയ ദൃശ്യ ഭാഷ, പ്രേക്ഷകരുടെ മനസിൽ തൊടുന്നതാണ്. സംവിധായകനെന്ന നിലയിലുള്ള ആദ്യ ചിത്രമാണെങ്കിൽ പോലും അനൂപ് മേനോൻ പുലർത്തിയ കയ്യടക്കമാണ് ഈ ഏറ്റവും മികച്ചതാക്കുന്നത്.

മനസിൽ തൊടുന്ന ഒരുപാട് മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിൽ കാമ്പുള്ള, പ്രസക്തിയുള്ള കഥയാണ് പറയുന്നത്. വൈകാരിക മുഹൂർത്തകൾക്കും സംഗീതത്തിനും നിർണ്ണായക സ്ഥാനമാണ് 'കിം​ഗ ഫിഷ്' നൽകിയിട്ടുള്ളത്. ഭാസ്കര വർമ്മ എന്ന കഥാപാത്രമായുള്ള അനൂപ് മേനോന്റെ പെർഫോമൻസാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. നായികാ വേഷങ്ങൾ ചെയ്ത നിരഞ്ജന , ദുർഗ, നിസ, ദിവ്യ പിള്ള എന്നിവരും വളരെ പക്വതയേറിയ കഥാപാത്രങ്ങളായാണ് എത്തിയത്.

ഇർഷാദ്, നന്ദു, പ്രശാന്ത് അലക്സാണ്ടർ, കൊച്ചു പ്രേമം, ആര്യൻ, നെൽസൺ, നിർമ്മൽ പാലാഴി, ഷാജു, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, കൃഷ്ണ പ്രഭ, ബാലാജി ശർമ്മ എന്നിവരും പ്രേക്ഷകരുടെ കയ്യടി നേടി. ഇർഷാദ് അവതരിപ്പിച്ച നവാസ് അലി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഛായാഗ്രഹകൻ മഹാദേവൻ തമ്പിയൊരുക്കിയ ദൃശ്യങ്ങളും രതീഷ് വേഗയുടെ സംഗീതവും എഡിറ്റർ സിയാൻ ശ്രീകാന്ത്, ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം എന്നിങ്ങനെ ടെക്നിക്കൽ ടീമും മികവ് പുലർത്തിയിട്ടുണ്ട്.

പുതുമയും വ്യത്യസ്തതയും പകർന്നു നൽകുന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറാണ് ആണെന്ന് നിസംശയം പറയാൻ സാധിക്കും. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകർഷിപ്പിക്കാൻ സാധിക്കുന്ന 'കിംഗ് ഫിഷ്' ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്നുറപ്പാണ്.

Story highlights: A film that gave the excitement and eagerness, Anoop Menon's King Fish Review

Next Story