'ആര്‍സി 15'; അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും പ്രഖ്യാപിച്ച് ശങ്കര്‍
8 Sep 2021 7:22 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യന്‍ താരം രാം ചരണ്‍ നായകനാവുന്ന ശങ്കര്‍ ചിത്രത്തിന്റെ കണ്‍സപ്പ്റ്റ് പോസ്റ്റര്‍ റിലീസ് ചെയ്തു. പോസ്റ്ററിലൂടെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ വെച്ച് നടന്ന ലോഞ്ച് പാര്‍ട്ടിക്ക് മുന്നോടിയായാണ് പോസ്റ്റര്‍ ശങ്കര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ സമൂഹമാധ്യമത്തില്‍ റിലീസ് ചെയ്തത്.
രാം ചരണ്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ശങ്കര്‍, കിയാര അധ്വാനി എന്നിവരെ കൂടാതെ ദില്‍ രാജു, സുനില്‍, അഞ്ജലി, നവീന്‍ ചന്ദ്ര, ജയറാം എന്നിവരെയും കാണാം. തമന് എസ്, ജാനി മാസ്റ്റര്‍ എന്നിവരും ടീമിന്റെ ഭാഗമാണ്. സായ് മാധവ് ബുറ, ഹര്‍ഷിദ് റെഡ്ഡി, മോണിക്ക നിഗോത്രെ, അന്തശ്രീറാം, നരസിംഹറാവു എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. ബുധാഴച ഹൈദരാബാദില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പൂജയില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, ബോളിവുഡ് താരം രണ്‍വീര്‍ സിങ,് സംവിധായകന് രാജമൗലി എന്നിവരും പങ്കെടുത്തു. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ സേഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.