Top

'ലൗ ജിഹാദ് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം'; നസറുദ്ദീന്‍ ഷാ

13 Sep 2021 9:21 AM GMT
ഫിൽമി റിപ്പോർട്ടർ

ലൗ ജിഹാദ് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം; നസറുദ്ദീന്‍ ഷാ
X

ലൗ ജിഹാദ് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണെന്ന് മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ. എന്‍ഡിടിവിയുടെ വാര്‍ത്ത പരിപാടിയിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. എന്‍ടിവിയുടെ ട്വിറ്റര്‍ പേജിലാണ് അദ്ദേഹം ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.

'എന്താണീ ലൗ ജിഹാദ്? അത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണ്. സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ വിശ്വസിക്കാനാവില്ലെന്നും അവരെ അനായാസം കീഴ്‌പ്പെടുത്താമെന്നുമാണ് അത് പറഞ്ഞ് വെക്കുന്നത്.'- നസറുദ്ദീന്‍ ഷാ

ഇതിന് മുമ്പും അദ്ദേഹം ലൗ ജിഹാദിനെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യത്ത് ലൗ ജിഹാദിന്റെ പേരില്‍ ഹിന്ദു മുസ്ലീം മതസ്ഥര്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്ന വിഭാഗീയതയില്‍ കര്‍വ്വാന്‍ ഉ മഹബത്ത് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചിരുന്നു.

'രാജ്യത്ത് ഇത്തരത്തില്‍ നടക്കുന്ന വേര്‍തിരിവുകള്‍ കാണുമ്പോള്‍ ഞാന്‍ രോഷാകുലനാവാറുണ്ട്, അതിലൊന്നാണ് യുപിയിലെ ലൗ ജിഹാദ് തമാശ. ആ വാക്ക് ഉണ്ടാക്കിയവര്‍ക്ക് പോലും ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല. രാജ്യത്തെ ഹിന്ദു ജനസംഖ്യയെ മുസ്ലീങ്ങള്‍ മറികിടക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണ് ആളുകള്‍ എന്ന് ഞാന്‍ കരുതുന്നില്ല. അതിന് മുസ്ലീങ്ങള്‍ക്ക് ഒരുപാട് കുട്ടികള്‍ ഉണ്ടാകേണ്ടി വരും. അതുകൊണ്ട് ഇതെല്ലാം വാസ്ഥവ വിരുദ്ധമാണ്.' എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്.

Next Story