Top

'ലൗ സ്റ്റോറി'; സായ് പല്ലവി-നാഗ ചൈതന്യ ചിത്രം സെപ്റ്റംബര്‍ റിലീസ്

18 Aug 2021 2:57 AM GMT
ഫിൽമി റിപ്പോർട്ടർ

ലൗ സ്റ്റോറി; സായ് പല്ലവി-നാഗ ചൈതന്യ ചിത്രം സെപ്റ്റംബര്‍ റിലീസ്
X



തെന്നിന്ത്യന്‍ താരം നാഗ ചൈതന്യയുടെയും സായ് പല്ലവിയുടെയും ലൗസ്റ്റോറി എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം അടുത്ത മാസം തിയറ്ററിലെത്തുമെന്നാണ് പുതിയ വിവരങ്ങള്‍. കൊവിഡ് രണ്ടാം തരംഗം മൂലമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കേണ്ടി വന്നത്. റിലീസ് തീയതി എന്നാണെന്ന ചര്‍ച്ചക്ക് ഒടുവില്‍ വിരാമമിട്ടിരിക്കുകയാണ്. ചിത്രം സെപ്റ്റംബര്‍ 10ന് തിയറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
ചിത്രത്തിന് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മികച്ച ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ തിയറ്റര്‍ റിലീസ് തന്നെയായിരിക്കും സിനിമ എന്ന് തീരുമാനിക്കുകയായിരുന്നു. അമീഗോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പോസാനി കൃഷ്ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.
ശേഖര്‍ കമൂലയാണ് ലൗ സ്റ്റോറിയുടെ സംവിധായകന്‍. വിജയ് സി കുമാര്‍ ഛായാഗ്രഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ മാര്‍ത്താണ്ട കെ വെങ്കിടേഷാണ്.
Next Story