Top

ഓസ്‌ട്രേലിയൻ റിയാലിറ്റി ഷോയില്‍ താരമായി മലയാളി പെൺകുട്ടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷോയുടെ ഓഡിഷനിൽ ബ്ലൈന്‍ഡ് ഓഡിഷനില്‍ ബില്ലി എല്ലിഷിന്റെ ലവ്‌ലി എന്ന ഗാനം പാടിയാണ് ജാനകി പ്രേക്ഷകരുടെ കയ്യടി നേടിയത്.

10 Aug 2021 7:49 AM GMT
ഫിൽമി റിപ്പോർട്ടർ

ഓസ്‌ട്രേലിയൻ റിയാലിറ്റി ഷോയില്‍ താരമായി മലയാളി പെൺകുട്ടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
X



ദ വോയ്‌സ്‌ ഓസ്‌ട്രേലിയ റിയാലിറ്റി ഷോയില്‍ മിന്നുന്ന പ്രകടനവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഷോയുടെ ഓഡിഷനിൽ ബ്ലൈന്‍ഡ് ഓഡിഷനില്‍ ബില്ലി എല്ലിഷിന്റെ ലവ്‌ലി എന്ന ഗാനം പാടിയാണ് ജാനകി പ്രേക്ഷകരുടെ കയ്യടി നേടിയത്.
ജാനകിയുടെ പാട്ടിന് ശേഷം വിധികർത്താക്കൾ പ്രായം ചോദിച്ചു. തനിക്ക് 12 വയസാണ് എന്ന് ജാനകിയുടെ മറുപടി കേട്ട് ഞെട്ടി. കീത്ത് അര്‍ബന്‍, ജെസ് മൗബോയ്, ഗയ് സെബാസ്റ്റിയന്‍, റിത ഓറ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. 12 വയസുള്ള കുട്ടിയാണ് ഇത്രയും മനോഹരമായി ലവ്‌ലി ആലപിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന അനൂപ് ദിവാകരന്റെ മകളാണ് ജാനകി. ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടെയാണ് ഈ കൊച്ചുമിടുക്കി.


Next Story