Top

'തിരുവാവണി രാവ്'; ശ്രദ്ധേയമായി ബാംഗ്ലൂർ മലയാളിയുടെ കവർ വേർഷൻ; 'പെർഫെക്റ്റ് ഓക്കെ'

ജൂബിൽ ക്രിസ്റ്റീന ജോസാണ് ഗാനം പാടിയിരിക്കുന്നത്.

22 Aug 2021 10:28 AM GMT
ഫിൽമി റിപ്പോർട്ടർ

തിരുവാവണി രാവ്; ശ്രദ്ധേയമായി ബാംഗ്ലൂർ മലയാളിയുടെ കവർ വേർഷൻ; പെർഫെക്റ്റ് ഓക്കെ
X


കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലും മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ഈ ഓണാക്കാലത്ത് ബാംഗ്ലൂർ മലയാളി ആശിഷ് രാജ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ തിരുവാവണി രാവ് എന്ന ഗാനത്തിന് ഒരുക്കിയ കവർ വേർഷൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
ബാംഗ്ലൂർ മ്യൂസിക് കഫേ എന്ന ബാൻഡിന്റെ അംഗമായ ആശിഷ് ആദ്യമായി ഒരുക്കുന്ന ഗാനമാണിത്.ജൂബിൽ ക്രിസ്റ്റീന ജോസാണ് ഗാനം പാടിയിരിക്കുന്നത്.
കവർ വേർഷൻ എ ആർ ജോസ് സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണവും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.


Next Story