പരമശിവനായി യോഗി ബാബു; ടൈം ട്രാവല്‍ ചിത്രവുമായി കണ്ണന്
ജൂലൈ പകുതിയിലോ ഓഗസ്റ്റിലോ സിനിമയുടെ ചിത്രീകരണം ആരംഭിക്കും
19 May 2022 7:43 AM GMT
ഫിൽമി റിപ്പോർട്ടർ

യോഗി ബാബുവും സംവിധായകന് ആർ കണ്ണനും വീണ്ടും ഒന്നിക്കുന്നു. ടൈം ട്രാവലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 'പരമശിവന്' ആയാണ് യോഗി എത്തുന്നത്. 'പെരിയാണ്ടവര്' എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ജൂലൈ പകുതിയിലോ ഓഗസ്റ്റിലോ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഇരുവരുടെയും ആദ്യ ചിത്രമായ 'കസേതന്‍ കടവുള'യുടെ ചിത്രീകരണ വേളയിലാണ് പെരിയാണ്ടവരുടെ വണ്‍ലൈനര്‍ പറഞ്ഞത്. ഈ സിനിമ അവസാനിച്ചപ്പോള്‍ പെരിയണ്ടവര് ഉടന്‍ ആരംഭിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് കണ്ണന് പറഞ്ഞു. യോഗി നായകനായ ഗൂര്‍ഖ, ധ്രാമപ്രഭു, മണ്ടേല തുടങ്ങിയ സിനിമകളുടെ ലിസ്റ്റില്‍ തന്റെ സിനിമയും ഉള്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മൂന്ന് വര്‍ഷത്തോളമാണ് തിരക്കഥയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തത്. ആമിര്‍ ഖാന്റെ പികെയില്‍ നിന്ന് ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഇന്നത്തെ സാഹചര്യത്തെ ഈ കഥ സ്പര്‍ശിക്കും. വിഷയം ഗൗരവമുള്ളതാണ്, പക്ഷേ അല്‍പ്പം നര്‍മ്മത്തോടെയാണ് സിനിമ അവതരിപ്പിക്കുന്നത്.'- കണ്ണന് പറഞ്ഞു.
1960-70 കാലഘട്ടത്തിലും 2022ലും ആയാണ് കഥ നടക്കുന്നത്. പരമശിവന് ഭൂമിയില്‍ വന്ന് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. ദൈവത്തെ കണ്ടുമുട്ടുന്ന പെണ്‍കുട്ടിയുടെ വേഷം ചെയ്യാന്‍ ഞങ്ങള്‍ ഒരു മുന്‍നിര നായികയുമായി ചര്‍ച്ച നടത്തുകയാണ്. ചെന്നൈയില്‍ ആയിരിക്കും സിനിമ പൂര്‍ണമായും ചിത്രീകരിക്കും.
Story Highlights; Yogi Babu will play Lord Shiva in Kannan's film based on time travel