Top

'നിന്റെ റോക്കി ഭായ് ഇത് കാണുന്നു'; 'കെജിഎഫ്' നായകനെ കാണാന്‍ വാശിപിടിച്ച കുട്ടി ആരാധകനോട് യഷ്

22 April 2022 1:22 PM GMT
ഫിൽമി റിപ്പോർട്ടർ

നിന്റെ റോക്കി ഭായ് ഇത് കാണുന്നു; കെജിഎഫ് നായകനെ കാണാന്‍ വാശിപിടിച്ച കുട്ടി ആരാധകനോട് യഷ്
X

'കെജിഎഫ് ചാപ്റ്റര്‍ 2' രാജ്യത്തുടനീളം കളക്ഷന്‍ നേടുകയാണ്. ഒരു മികച്ച സിനിമ എന്നതിനുമപ്പുറം റോക്കി ഭായ് എന്ന കഥാപാത്രത്തിന് ജനങ്ങള്‍ നല്‍കിയ സ്വീകാര്യത വളരെ വലുതാണ്. റോക്കി ഭായിയെ കാണണം എന്ന ആവശ്യവുമായെത്തിയ കുട്ടി ആരാധകന്റെ വീഡിയോയും ആരാധകന് യഷ് നല്‍കിയ മറുപടിയാണിപ്പോല്‍ ശ്രദ്ധേയമാകുന്നത്.

'കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് യഷിനെ കാണണമെന്ന് പറയുന്ന കുട്ടി ആരാധകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ മറുപടിയുമായി യഷ് എത്തുകയായിരുന്നു. 'നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല' എന്നായിരുന്നു യഷിന്റെ മറുപടി.

അതേസമയം, കെജിഎഫ് ചാപ്റ്റര്‍ 2 മികച്ച പ്രതികരണങ്ങളോടെ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 645 കോടി കളക്ഷനാണ് ചിത്രം ആഗോള തലത്തില്‍നേടിയിരിക്കുന്നത്. ബാഹുബലി 2, ദംഗല്‍ എന്നീ സിനിമയുടെ റെക്കോര്‍ഡുകള്‍ പിന്തള്ളിയാണ് കെജിഎഫിന്റെ കുതിപ്പ്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോളിവുഡ് ബോക്‌സോഫീസില്‍ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷനാണ് കെജിഎഫ് വെറും ഏഴ് ദിവസം കൊണ്ട് നേടിയെടുത്തിരിക്കുന്നത്. ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഹിന്ദി ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത് 250 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹിന്ദിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി 'കെജിഎഫ് 2' ഹിന്ദി മാറുകയാണ്.

Story Highlights; Yash's reply to a young boy wanting to meet him after watching KGF Chapter 2

Next Story