Top

അപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തി യാഷിക

ജൂലൈ 24ന് പുലര്‍ച്ചെ മഹാബലിപുരത്തിനടുത്ത് ഇസിആര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

25 Nov 2021 3:53 PM GMT
ഫിൽമി റിപ്പോർട്ടർ

അപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തി യാഷിക
X

തെന്നിന്ത്യൻ നടി യാഷിക ആനന്ദിന് അപകടം സംഭവിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ യാഷിക അപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

യാഷിക ഒരു ഊന്നു വടിയുടെ സഹായത്തോടെ നടന്നു വരുന്നതാണ് വീഡിയോ. മറ്റു പരിക്കുകൾ എല്ലാം സുഖം പ്രാപിച്ചുവെന്നും മനസ്സിലാകും.

ജൂലൈ 24ന് പുലര്‍ച്ചെ മഹാബലിപുരത്തിനടുത്ത് ഇസിആര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യാഷികയെയും മറ്റ് സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

Popular Stories