Top

മകളുടെ 'റോക്കി ബോയ്'; രസകരമായ വീഡിയോയുമായി യാഷ്

മകൾ 'സലാം റോക്കി ബോയ്' എന്ന് പാടുന്നതാണ് വീഡിയോ.

1 May 2022 5:44 AM GMT
ഫിൽമി റിപ്പോർട്ടർ

മകളുടെ റോക്കി ബോയ്; രസകരമായ വീഡിയോയുമായി യാഷ്
X

ഇന്ത്യൻ സിനിമയിലാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് യാഷ് നായകനായ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2'വും 'റോക്കി ഭായ്' എന്ന കഥാപാത്രവും. സിനിമയുടെ വിജയത്തിന് ഇടയിൽ മകൾ ആര്യയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് യാഷ്. മകൾ 'സലാം റോക്കി ബോയ്' എന്ന് പാടുന്നതാണ് വീഡിയോ.

'പ്രഭാത ആചാരം.. റോക്കി "ബോയ്"യെ കളിയാക്കിക്കൊണ്ട് തുടങ്ങണം' എന്ന ക്യാപ്ഷ്യനോടെയാണ് യാഷ് മകളുടെ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ആര്യയുടെ കുസൃതി നിറഞ്ഞ ചിരിയെ നിരവധിപ്പേർ പ്രകീർത്തിക്കുന്നുണ്ട്.

അതേസമയം 'കെജിഎഫ് ചാപ്റ്റർ 2' ഇതിനകം ആയിരം കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു. 1000 കോടി ക്ലബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രം കൂടെയാണ് കെജിഎഫ് ചാപ്റ്റർ 2.രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി', 'ആർ ആർ ആർ', ആമിർ ഖാന്റെ 'ദംഗൽ' എന്നിവയാണ് മുൻപ് 1000 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമകൾ.

നിലവിൽ നാല് ഭാഷകളിൽ ചിത്രം 100 കോടിയ്ക്ക് മുകളിൽ നേടി കഴിഞ്ഞു. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോക്സോഫീസിൽ കുതിക്കുന്നത്. ബോളിവുഡിൽ റെക്കോഡുകൾ തീർത്ത ചിത്രങ്ങളോരോന്നിനെയും കെജിഎഫ് 2 മലയർത്തിയടിക്കും എന്നാണ് സൂചനകൾ. ചിത്രത്തിന്റെ നിലവിലെ കുതിപ്പ് തുടരാനായാല്‍ ദംഗലിന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ റെക്കോഡ് കെജിഎഫ് ഭേദിക്കും എന്നാണ് സിനിമ വൃത്തങ്ങളുടെ പ്രതീക്ഷ.

story highlights: yash shares his daughter's video calling him rocky boy

Next Story