Top

'സലാം റോക്കി ഭായ്'; കെജിഎഫ് വിജയത്തിന് പിന്നാലെ യാഷിന്റെ പടുകൂറ്റൻ പോട്രേറ്റുമായി ആരാധകർ

25,550 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം വേൾഡ് റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു.

16 April 2022 9:12 AM GMT
ഫിൽമി റിപ്പോർട്ടർ

സലാം റോക്കി ഭായ്; കെജിഎഫ് വിജയത്തിന് പിന്നാലെ യാഷിന്റെ പടുകൂറ്റൻ പോട്രേറ്റുമായി ആരാധകർ
X

മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് യാഷ്. ഇപ്പോൾ കെജിഎഫ് ചാപ്റ്റർ 2വിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ പുതു ചരിത്രമാണ് നടൻ കുറിക്കുന്നത്. നടന്റെ ഈ വിജയത്തിന്റെ സന്തോഷം ആരാധകരും വ്യത്യസ്‍തമായ രീതിയിൽ ആഘോഷിക്കുകയാണ്.

സിനിമയുടെ റിലീസിന് പിന്നാലെ താരത്തിനായി പടുകൂറ്റൻ പോട്രേറ്റ് തയ്യാറാക്കിയിരിക്കുകയാണ് അഖില കർണാടക റോക്കിം​ഗ് സ്റ്റാർ യാഷ് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ. 135 അടി നീളം 190 അടി വീതിയുമുള്ളതാണ് പോട്രേറ്റ്. 25,550 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം വേൾഡ് റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു.

അതേസമയം കെജിഎഫ് ചാപ്റ്റർ 2 റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതിനകം 100 കോടിയിലധികം സ്വന്തമാക്കി കഴിഞ്ഞു. ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിൽ സിനിമ 6500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി പതിപ്പ് മാത്രം 4000ത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

കേരളത്തിലും കെജിഎഫിന് വലിയ്യ്‌ സ്വീകാര്യതാണ് ലഭിക്കുന്നത്. കേരളം ബോക്സോഫീസിലെ ആദ്യദിന കളക്ഷനിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ചിത്രം.മോഹൻലാൽ നായകനായ ചിത്രം 'ഒടിയൻ', വിജയ് ചിത്രം 'ബീസ്റ്റ്' എന്നിവയുടെ കളക്ഷൻ തകർത്താണ് കെജിഎഫിന്റെ ബോക്സോഫീസ് വേട്ട. ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം 7.3 കോടി കളക്ഷൻ നേടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു. ബീസ്റ്റ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് 6.6 കോടി നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിക്കുന്നത്.

story highlights: yash huge potrait by fans after kgf movie release

Next Story