Top

'കാജലിനെപ്പോലെ ഒരാൾക്ക് ആ വേഷം കൊടുത്താൽ നീതികേടാകുമെന്ന് തോന്നി'; 'ആചാര്യ' സംവിധായകൻ

ചിരഞ്ജീവിയും കാജലുമുള്ള ഒരു ഗാനരംഗം ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നു. ചിലത് ചിത്രീകരിക്കുകയും ചെയ്തു

26 April 2022 7:03 AM GMT
ഫിൽമി റിപ്പോർട്ടർ

കാജലിനെപ്പോലെ ഒരാൾക്ക് ആ വേഷം കൊടുത്താൽ നീതികേടാകുമെന്ന് തോന്നി; ആചാര്യ സംവിധായകൻ
X

ചിരഞ്ജീവിയും രാം ചരൺ തേജയും ആദ്യമായി മുഴുനീള വേഷത്തിലെത്തുന്ന ചിത്രം 'ആചാര്യ'യുടെ നായികമാരായിരുന്നു കാജൽ അ​ഗർവാളും പൂജ ഹെ​ഗ്ഡേയും. എന്നാൽ ഇപ്പോൾ പുറത്തു വിട്ട ടീസർ- ട്രെയ്‌ലറുകളിൽ കാജലിനെ കാണിച്ചിരുന്നില്ല. ചിത്രീകരണം തുടങ്ങി ചില രംഗങ്ങളിൽ കാജൽ അഭിനയിച്ചു എങ്കിലും താരത്തിനെ ചിത്രത്തിൽ നിന്ന് ഒഴുവാക്കി എന്ന വാർത്തകളും ഇതിനു പിന്നാലെ എത്തിയിരുന്നു. ഇപ്പോൾ കാജൽ അഗർവാളിനെ 'ആചാര്യ'യിൽ നിന്ന് ഒഴുവാക്കിയതിനെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ കൊരട്ടാല ശിവ.

തൃഷ ചെയ്യാനിരുന്ന വേഷമാണ് കാജൽ ചെയ്തത്. ചിരഞ്ജീവിയുടെ നായികയായാണ് കാജൽ എത്തിയത്. ചിരഞ്ജീവിയും കാജലുമുള്ള ഒരു ​ഗാനരം​ഗം ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു. ചിലത് ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ കാജലിനെപ്പോലെ താരമൂല്യമുള്ള ഒരാൾക്ക് അതുപോലൊരു വേഷം കൊടുത്താൽ അത് അവരോട് കാണിക്കുന്ന നീതികേടാവുമോ എന്ന് പിന്നീട് തനിക്ക് തോന്നി എന്നും ഒരു തെലുങ്ക് ചാനലിനു നൽകിയ അഭിമുഖത്തിൽ കൊരട്ടാല ശിവ പറഞ്ഞു.

ചിരഞ്ജീവിയുടെ നായികയായാണ് കാജലിനെ തീരുമാനിച്ചിരുന്നത്. അതിനു മുൻപ് തൃഷയായിരുന്നു ഈ വേഷം ചെയ്യാനിരുന്നത്. അല്പം തമാശ നിറഞ്ഞ കഥാപാത്രമായിരുന്നു കാജലിന്റെ കഥാപാത്രത്തിന്. ചിരഞ്ജീവിയും കാജലുമുള്ള ഒരു ​ഗാനരം​ഗം ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നു. ആദ്യ ലോക്ക്ഡൗണിന് മുമ്പുള്ള ഷെഡ്യൂളിൽ കാജലിന്റെ ഏതാനും രംഗങ്ങളും ചിത്രീകരിച്ചു. എന്നാൽ ലോക്ക്ഡൗൺ സമയത്ത് ആ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് കാജലിനെപ്പോലെ താരമൂല്യമുള്ള ഒരു നായികയ്ക്ക് അതുപോലൊരു വേഷം കൊടുത്താൽ അത് അവരോട് കാണിക്കുന്ന നീതികേടാവുമോ എന്ന് തോന്നി. ഇക്കാര്യം താരത്തിനോട് പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ സിനിമയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു എന്നും ശിവ തുറന്നു പറഞ്ഞു.

ചിത്രത്തിലെ ''ലാഹേ ലാഹേ..'' എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ കാജൽ അ​ഗർവാളിന്റെ രം​ഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ട്രെയ്ലർ വന്നപ്പോൾ പൂജ ഹെ​ഗ്ഡേയെ മാത്രമാണ് കാണിച്ചത്. ഇതേ തുടർന്നാണ് കാജൽ അഗർവാൾ എവിടെ എന്ന ചോദ്യം ഉയർന്നത്. രാം ചരൺ നായകനായെത്തിയ 'മ​ഗധീര', 'ബ്രൂസ് ലീ' എന്നീ ചിത്രങ്ങളിൽ ചിരഞ്ജീവി അതിഥി താരമായി എത്തിയിട്ടുണ്ടെങ്കിലും ഇരുവരും ആദ്യമായാണ് 'ആചാര്യ'യിലൂടെ ഒരു മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്നത്. ചിരഞ്ജീവി നായകനായ കൈദി 150-ൽ രാം ചരണും ഒരു ​ഗാനരം​ഗത്തിൽ അതിഥിയായി എത്തിയിരുന്നു. ഈ മാസം 29-നാണ് ആചാര്യയുടെ റിലീസ്.

Story highlights: 'Would be unfair to give that role to someone like Kajal'; 'Acharya' director speaks

Next Story