രജനികാന്തിന്റെ 'തലൈവര്‍ 169' ല്‍ ശിവകാര്‍ത്തികേയനും ചിമ്പുവും
രജനികാന്തിന്റെ 169ാമത്തെ ചിതമായി ഒരുങ്ങുന്ന സിനിമ സണ്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്നത്
14 Feb 2022 7:28 AM GMT
ഫിൽമി റിപ്പോർട്ടർ

രജനികാന്തിന്റെ പുതിയ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ശിവകാര്‍ത്തികേയനും ചിമ്പുവും സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രജനികാന്തിന്റെ 169ാമത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമ സണ്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്നത്. കൊവിഡ് സാഹചര്യം അനുകൂലമാണെങ്കില്‍ ആറ് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ചിത്രം 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ തിയേറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം .
വിജയ് യുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദീലീപ് കുമാറ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്. നെല്‍സനൊപ്പം അനിരുദ്ധ് ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.
രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്. നേരത്തെ പേട്ട, ദര്‍ബാര്‍ എന്നീ ചിത്രങ്ങള്‍ക്ക് അനിരുദ്ധാണ് സംഗീതം ചെയ്തത്. ഇരു ചിത്രങ്ങളിലെയും ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.