'വൈ ദിസ് കൊലവറി'; പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വിവാദത്തിലായി ഗാനം
14 May 2022 7:26 AM GMT
ഫിൽമി റിപ്പോർട്ടർ

പത്ത് വര്‍ങ്ങള്‍ക്ക് ശേഷം ചര്‍ച്ചായി 'വൈ ദിസ് കൊലവറി' ഗാനം. ധനുഷ് കേന്ദ്ര കഥാപാത്രത്തിയ 3 എന്ന ചിത്രത്തിലെ ഗാനം വിവാദത്തിന് ഇടയാകാന്‍ കാരണം ഒരു തുര്‍ക്കിഷ് പരസ്യമാണ്.
വൈ ദിസ് കൊലവെറി ഡി' എന്ന ടര്‍ക്കിഷ് പരസ്യം പങ്കുവെച്ച് ധനുഷിന്റെ ഗാനം പരസ്യത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന് അവകാശപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ 2015ല്‍ പുറത്തിറങ്ങിയ തുര്‍ക്കി പരസ്യം 2011ല്‍ പുറത്തിറങ്ങിയ 'വൈ ദിസ് കൊലവെറി' കോപ്പിയടിച്ചെന്നതാണ് വാസ്തവം. ഈ വിഷയം സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ധനുഷും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ രജനികാന്ത് ആണ്. ധനുഷിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദ്രനാണ് വൈ ദി കൊലവറിക്ക് ഈണം പകര്‍ന്നത്. പാട്ട് പാടിയിരിക്കുന്നത് ധനുഷ് തന്നെയാണ്. ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടിയ ഗാനത്തിന് 322 ദശലക്ഷം കാഴ്ച്ചക്കാരാണുള്ളത്.
Story Highlights; Why This Kolaveri Di' song in controversy after 10 years of its release