Top

പുഷ്പ രണ്ടാം ഭാഗം എന്ന്?; ഉത്തരം നൽകി രശ്‌മിക

ചിത്രം ഹിറ്റായതിന് ശേഷം പ്രേക്ഷകർ ഒരുപോലെ ചോദിച്ച ചോദ്യമായിരുന്നു പുഷ്പയുടെ രണ്ടാം ഭാഗം ഇന്നുണ്ടാകും എന്നത്

19 Jan 2022 3:44 PM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പ രണ്ടാം ഭാഗം എന്ന്?; ഉത്തരം നൽകി രശ്‌മിക
X

അല്ലു അർജുൻ നായകനായ 'പുഷ്പ' പല റെക്കോർഡറുകളും തകർത്ത് തെന്നിന്ത്യയിൽ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസർ എന്ന റെക്കോർഡ് പുഷ്പ നേടിയിരുന്നു. ചിത്രം ഹിറ്റായതിന് ശേഷം പ്രേക്ഷകർ ഒരുപോലെ ചോദിച്ച ചോദ്യമായിരുന്നു പുഷ്പയുടെ രണ്ടാം ഭാഗം ഇന്നുണ്ടാകും എന്നത്. എന്നാൽ ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് സിനിമയിലെ നായിക രശ്‌മിക മന്ദാന.

ഇന്ത്യാ ടുഡേ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. വരുന്ന മാർച്ചിൽ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങും എന്നാണ് അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരിക്കുന്നതെന്നാണ് രശ്മിക പറഞ്ഞത്. രണ്ടാം ഭാഗം ഈ വർഷം ഡിസംബറിൽ റിലീസിന് എത്തുമെന്നാണ് വിവരം.

ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് 'പുഷ്പ ദ റൈസ്' എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തിയത്.

Next Story