Top

'പുഷ്പ'ക്ക് പകരം വാര്‍ണറുടെ തല; 'പൊന്നു സഹോദരാ'യെന്ന് അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്റെ തല മോര്‍ഫ് ചെയ്ത് പകരം ഡേവിഡ് വാര്‍ണറിന്റെ തലവച്ചുള്ള വീഡിയോ വാര്‍ണര്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്

12 Dec 2021 9:25 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പക്ക് പകരം വാര്‍ണറുടെ തല; പൊന്നു സഹോദരായെന്ന് അല്ലു അര്‍ജുന്‍
X

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപത്രമാകുന്ന പുഷ്പയുടെ ഗാനം പുറത്തിറങ്ങി വന്‍ ജന സ്വീകാര്യത ലഭിച്ചിരുന്നു. ഏയ് ബിഡ്ഡ എന്നു തുടങ്ങുന്ന ഗാനത്തിന്റെ മറ്റൊരു വേര്‍ഷനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. അല്ലു അര്‍ജുന്റെ തല മോര്‍ഫ് ചെയ്ത് പകരം ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ തലവച്ചുള്ള വീഡിയോ ആണത്. വാര്‍ണര്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ പങ്കുവച്ച് മണിക്കൂറുകല്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ആരാധകര്‍ക്കൊപ്പം ക്രിക്കറ്റ് താരങ്ങള്‍ കൂടെ ഏറ്റെടുത്തിരിക്കുകയാണ് വാര്‍ണരിന്റെ മാരക എഡിറ്റിങ്. 'താങ്കങ്ങള്‍ക്ക് കുഴപ്പൊന്നുമില്ലല്ലോ?' എന്നാണ് വിരാട് കോഹ്ലി കമന്റ് ചെയ്തത്. 'ദയവായി ഈ പരിപാടി നിര്‍ത്തൂ' എന്ന് മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു. വീഡിയോയ്ക്ക് കന്റുമായി അല്ലു അര്‍ജുനും എത്തി. 'സഹോദരാ വാര്‍ണറേ' എന്നാണ് അല്ലു കമന്റ് ചെയ്തത്.

അതേസമയം, ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബറില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലും പുഷ്പയിലുണ്ട്. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. തെലുങ്കിനോടൊപ്പം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലിസിനെത്തുന്നത്.

Next Story

Popular Stories