Top

നടികർ സംഘം തെരഞ്ഞെടുപ്പ്; നാസറിനും വിശാലിനും കാർത്തിയ്ക്കും വിജയം

2019 ജൂലൈ 23നാണ് നടികർ സംഘം തെരഞ്ഞെടുപ്പ് നടന്നത്.

21 March 2022 3:15 PM GMT
ഫിൽമി റിപ്പോർട്ടർ

നടികർ സംഘം തെരഞ്ഞെടുപ്പ്; നാസറിനും വിശാലിനും കാർത്തിയ്ക്കും വിജയം
X

തമിഴ് സിനിമ സംഘടന തെരഞ്ഞെടുപ്പിൽ നാസറും വിശാലും നയിക്കുന്ന 'പാണ്ഡവർ അണി'യ്ക്ക് വിജയം. നാസർ നടികർ സംഘത്തിന്റെ പ്രസിഡന്റ് ആകും. പൂച്ചി മുരുകൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വിശാൽ സെക്രട്ടറി സ്ഥാനത്തേക്കും കാർത്തി ട്രെഷറർ സ്ഥാനത്തേക്കും വിജയിച്ചു.

നാസറും വിശാലും നയിക്കുന്ന പാണ്ഡവർ അണിയും ഭാഗ്യരാജ് നയിക്കുന്ന സ്വാമി ശങ്കർദോസ് അണിയും തമ്മിലായിരുന്നു മത്സരം. 1720 വോട്ടുകൾ നേടിയാണ് വിശാലിന്റെ വിജയം. ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നടൻ പ്രശാന്ത് ആയിരുന്നു കാർത്തിയുടെ എതിർ സ്ഥാനാർത്തി. 1827 വോട്ടുകൾ നേടിയാണ് കാർത്തിയുടെ വിജയം.

2019 ജൂലൈ 23നാണ് നടികർ സംഘം തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ നടക്കുന്നതിന് മുമ്പ്, അഴിമതി നടത്തിയതിനാൽ പോളിംഗ് അസാധുവാണെന്ന് ആരോപിച്ച് ഏഴുമല, ബെഞ്ചമിൻ എന്നിവർ ചേർന്ന് നടപടിക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു.

ഈ ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിന് സാധുതയുണ്ടെന്നും ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സീൽ ചെയ്ത ബാലറ്റ് പെട്ടികൾ തെരഞ്ഞെടുപ്പ് ഓഫീസറുടെ മേൽനോട്ടത്തിൽ തുറക്കാമെന്നും ജസ്റ്റിസ് പുഷ്പ സത്യനാരായണയും ജസ്റ്റിസ് മുഹമ്മദും അടങ്ങുന്ന ബെഞ്ച് ഫെബ്രുവരി 23ന് അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് വോട്ടെണ്ണൽ നടന്നത്.

story highlights: nadigar sangham election; vishal and nassar leading pandavar ani won the election

Next Story