വിശാലിനൊപ്പം കട്ടയ്ക്ക് നിൽക്കാൻ ബാബുരാജും; 'വീരമേ വാഗൈ സൂടും' പുതിയ പോസ്റ്റർ
ഫെബ്രുവരി നാലിനാണ് ചിത്രം തിയേറ്ററിൽ എത്തുക.
2 Feb 2022 4:18 AM GMT
ഫിൽമി റിപ്പോർട്ടർ

വിശാൽ നായകനാകുന്ന 'വീരമേ വാഗൈ സൂടും' എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വിശാലും ബാബുരാജും നിൽക്കുന്നതാണ് പോസ്റ്റർ. ബാബുരാജ് പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തു പാ ശ്രാവണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീരമേ വാഗൈ സൂടും. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി നാലിനാണ് ചിത്രം തിയേറ്ററിൽ എത്തുക.
ഡിംപിള്‍ ഹയതിയാണ് നായിക.തമിഴിനൊപ്പം തെലുങ്ക് ഭാഷയിലും ഒരേ സമയമാവും റിലീസ്. 'സാമന്യുഡു' എന്നാണ് തെലുങ്ക് ടൈറ്റില്‍.
യോഗി ബാബു, മാരിമുത്തു, തുളസി, കവിത ഭാരതി, ആര്‍എന്‍ആര്‍ മനോഹര്‍, മറിയം ജോര്‍ജ്, മഹാ ഗാന്ധി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം യുവാന്‍ ശങ്കര്‍ രാജ, ഛായാഗ്രഹണം കവിന് രാജ്, കലാസംവിധാനം എസ് എസ് മൂര്‍ത്തി, എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്, സംഘട്ടന സംവിധാനം അനല്‍ അരസ്, രവി വര്‍മ്മ, ദിനേശ്.
- TAGS:
- Vishal
- Baburaj
- tamil movie