ഷൂട്ടിങ്ങിന് ഇടയിൽ വിശാലിന് വീണ്ടും പരുക്ക്; ചികിത്സയ്ക്കായി കേരളത്തിലേക്ക്
നേരത്തെ വീരമേ വാഗൈ സൂടും എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും സമാനമായി വിശാലിന് പരുക്കേറ്റിരുന്നു.
11 Feb 2022 4:48 PM GMT
ഫിൽമി റിപ്പോർട്ടർ

സിനിമ ചിത്രീകരണത്തിനിടയിൽ നടൻ വിശാലിന് പരുക്കേറ്റു. ലാത്തി എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് സംഭവം. വിശാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
സംഘട്ടന രംഗത്തിനിടയിൽ ആർട്ട് വിഭാഗം ഒരുക്കിയിരുന്ന സെറ്റിലേക്ക് വിശാൽ ചാടുകയും തുടർന്ന് പരുക്ക് ഏൽക്കുകയുമായിരുന്നു. മൾട്ടിപ്പിൾ ഹെയർലൈൻ ഫ്രാക്ചറിനെ തുടർന്ന് താരം ചികിത്സയ്ക്കായി കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സിനിമയിലേക്ക് ജോയിൻ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും വിശാൽ അറിയിച്ചു. നേരത്തെ വീരമേ വാഗൈ സൂടും എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും സമാനമായി വിശാലിന് പരുക്കേറ്റിരുന്നു.
ലാത്തിയിൽ ഒരു പൊലീസുകാരനായാണ് വിശാൽ എത്തുന്നത്. എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുനൈന ആണ് നായിക. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്.
രമണയും നന്ദയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എം ബാലസുബ്രമഹ്ണ്യം ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം സാം സി എസ്.
- TAGS:
- Vishal
- Injury
- tamil movie
- Shooting